ലൈംഗികാതിക്രമവും റാഗിങ്ങും ആശുപത്രി കിടക്കയിൽ നിന്നും തുറന്ന് പറയുന്ന ധർമ്മശാലയിലെ വിദ്യാർഥിനിയുടെ വീഡിയോ പുറത്ത്. കുടുംബം വീഡിയോ അടക്കമുള്ള തെളിവുകളും വിവരങ്ങളും പൊലീസിന് കൈമാറി. കേസിൽ രണ്ട് കോളജ് പ്രഫസർമാരെയും നാല് വിദ്യാർഥിനികളെയും പൊലീസ് ചോദ്യം ചെയ്തു. UGC വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു.
ലൈംഗികാതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് 19 വയസ്സുകാരി ആശുപത്രി കിടക്കയിൽ നിന്നും പറയുന്നത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ചികിത്സയിലിരുന്ന സെപ്റ്റംബർ 18നും ഡിസംബർ 26നും ഇടയിൽ ചിത്രീകരിച്ചതാണ് വീഡിയോ. മൊഴിയെടുക്കലിനിടെ വിദ്യാർത്ഥിനിയുടെ കുടുംബം വീഡിയോ അടക്കമുള്ള തെളിവുകൾ പോലീസ് കൈമാറിയിട്ടുണ്ട്. മരണം സ്ഥിരീകരിച്ച ലുധിയാനയിലെ ആശുപത്രിയിലെയും അതിനു മുൻപായി ചികിത്സ തേടിയ ആശുപത്രികളിലെയും റിപ്പോർട്ടുകൾ കുടുംബം ഉടൻ പോലീസിന് കൈമാറും.പ്രൊഫസർ അശോക് കുമാർ, സീനിയർ വിദ്യാർത്ഥിനികളായ ഹർഷിത, ആകൃതി, കൊമോളികഎന്നിവർക്ക് പുറമേ ഒരു വിദ്യാർത്ഥിനിക്ക് എതിരെ കൂടി പോലീസ് കേസെടുത്തു.രണ്ട് കോളേജ് പ്രൊഫസർമാരെയും നാല് വിദ്യാർത്ഥിനികളെയും പൊലീസ് ചോദ്യം ചെയ്തു. പോസ്റ്റ്മോർട്ടം നടത്താതെയാണ് സംസ്കരിച്ചത് എന്നത് അന്വേഷണത്തിന് തിരിച്ചടിയാണ്. വിദ്യാർഥികളുടെ സുരക്ഷയാണ് പരമപ്രധാനo എന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും UGC നിർദേശം നൽകി. ബി ജെ പി ഹിമാചൽ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.