മൈസൂരിൽ മലയാളികളുടെ  ജ്വല്ലറി തോക്കിൻ മുനയിൽ കൊള്ളയടിച്ചു. ഹുൻസൂർ താലൂക്ക് ഓഫീസിനു സമീപമുള്ള സ്‌കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്ന് അഞ്ചംഗ സംഘം 7കിലോ സ്വർണമാണ് കവർന്നത്

പട്ടാപകൽ ആളുകൾ നോക്കിനിൽക്കെ,  നൊടിയിടയിലുള്ള ജ്വല്ലറികൊള്ള.അതും തിരക്കേറിയ നഗര മധ്യത്തിൽ. ഇന്നലെ ഉച്ചയ്ക്ക്‌  രണ്ടുമണിയോടെ ഹുൻസൂർ താലൂക് ഓഫീസിനു സമീപമുള്ള ജ്വല്ലറിയിലേക്ക് സ്വർണം വാങ്ങാണെന്ന വ്യാജനെ രണ്ടുപേർ എത്തിയത്. ഇവർ ആഭരങ്ങൾ പരിശോധിക്കുന്നതിനിടെ 3പേർ കൂടി എത്തി. ഉടനെ തോക്കെടുത്തു ചൂണ്ടി ആഭരണങ്ങൾ എടുക്കാൻ ജീവനക്കാരോട് ആവശ്യ പെട്ടു. ഈ സമയം ജ്വാല്ലറിയിൽ ഉണ്ടായിരുന്ന മറ്റ്‌ ഉപഭോക്താക്കളെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി നിശബ്ദരാക്കി.7 കോടിയുടെ സ്വർണവുമായി സംഘം ഇരുചക്ര വാഹനങ്ങളിൽ കടന്നു കളഞ്ഞു

കവർച്ചാ സംഘം ഹിന്ദിയിലാണ് സംസാരിച്ചതെന്നാണ് ജ്വല്ലറി ജീവനക്കാർ മൊഴി നൽകിയിരിക്കുന്നത്. അഞ്ചു സംഘങ്ങളായി തിരിഞ്ഞ് മൈസൂരുവിലും പരിസരങ്ങളിലും പൊലീസ് വ്യാപക തിരിച്ചിൽ തുടങ്ങി. കണ്ണൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ്‌ സ്ഥാപനം.

ENGLISH SUMMARY:

Mysore jewelry robbery occurred at Sky Gold and Diamonds in Hunsur, where a gang stole 7 kg of gold. Police are investigating the daylight heist, which targeted a jewelry store owned by natives of Kannur.