കോഴിക്കോട്  നിരവധി ജ്വല്ലറികളില്‍ നിന്നും 118 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ എങ്ങുമെത്താതെ അന്വേഷണം. സംഭവം നടന്ന് 23 ദിവസമായിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതിഷേധത്തിനൊരുങ്ങുകയാണ് സ്വര്‍ണം നഷ്ടമായ വ്യാപാരികള്‍.

ജൂലൈ മാസം 27നാണ് പരസ്പര വിശ്വാസം മുതലെടുത്ത്  സ്വര്‍ണവുമായി ജ്വല്ലറി ജീവനക്കാരനായ  സഫര്‍നാസ് കടന്നുകളഞ്ഞത്.  കമ്മത്ത് ലൈനിലെ 11 ജ്വല്ലറികളില്‍ നിന്നും  1 കോടി 39 ലക്ഷം രൂപ വരുന്ന 946 ഗ്രാം സ്വര്‍ണം നഷ്ടമായി. അന്വേഷണം തുടങ്ങി 22 ദിവസങ്ങള്‍ പിന്നിട്ടും പൊലീസിന് തുമ്പൊന്നും ലഭ്യമായില്ല. വയനാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന  പ്രതി സംസ്ഥാനം വിട്ടെന്നാണ് കരുതുന്നത്.  സഫര്‍നാസ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതിനാല്‍ ഒളിയിടെ കണ്ടെത്താനാകുന്നില്ല. മറ്റ് ആളുകളുടെ സഹായവും ലഭിക്കുന്നുണ്ടെന്നും പൊലീസ്  സംശയിക്കുന്നു. തന്‍റെ ജ്വല്ലറിയിലെത്തിയ ഉപയോക്താവിനെ മോഡല്ര്‍ കാണിക്കാനായി സ്വര്‍ണം  ആവശ്യപ്പെട്ടാണ് സഫര്‍നാസ് മറ്റ് ജ്വല്ലറികളെ സമീപിച്ചത്. മുന്‍പരിചയം കണക്കിലെടുത്ത് ജ്വല്ലറി ഉടമകള്‍  സ്വര്‍ണം നല്‍കി. ഏറെ നേരം കഴിഞ്ഞിട്ടും ഇയാള്‍ തിരികെ വരാതിരുന്നതോടെയാണ് തട്ടിപ്പ് മനസിലായത്.

Kozhikode Jewellery Heist: 118 Pawn Gold Stolen, Investigation Stalled:

Kozhikode gold theft investigation remains stalled after 23 days, with authorities yet to apprehend the accused who absconded with 118 pawn gold from multiple jewelry stores. Jewelry owners, having lost gold worth ₹1.39 crore, are preparing to protest the lack of progress in the case