TOPICS COVERED

ക്രിസ്മസ് രാവില്‍ തിരുവനന്തപുരം കാട്ടാക്കടയില്‍ വന്‍മോഷണം.  പള്ളിയില്‍ തിരുപിറവി പ്രാര്‍ഥനകള്‍ക്കായി പോയ സമയത്ത്  തൊഴുക്കല്‍കോണം സ്വദേശി ഷൈന്‍ കുമാറിന്‍റെ വീട്ടില്‍ നിന്നും 60 പവനാണ് കവര്‍ച്ച ചെയ്യപ്പെട്ടത് .  കള്ളന്‍മാര്‍ക്ക് വേണ്ടി സിസിടിവി ഉള്‍പ്പടെ കേന്ദ്രീകരിച്ച് തിരച്ചില്‍  പൊലീസ്  ഊര്‍ജിതമാക്കി.

ക്രിസ്മസ് ആഘോഷത്തിനായി ഷൈന്‍ കുമാറും കുടുംബവും പള്ളിയില്‍ പോയ സമയത്ത്  മോഷണം നടന്നതായാണ് കരുതപ്പെടുന്നത്.  9 മണിയോടെ ഷൈൻ കുമാറിന്റെ ഭാര്യ അനുഭവ മടങ്ങിയെത്തിയപ്പോഴാണ് വീടിൻറെ മുൻവശത്ത് തന്നെ  മറ്റൊരു വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്   തുടര്‍ന്ന ്നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന  60 പവന്‍ കള്ളന്‍മാര്‍ കൊണ്ടുപോയത് മനസിലാവുന്നത്.

വൈദ്യുതി ഫ്യൂസ് ഊരിയശേഷമായിരുന്നു  കള്ളന്‍മാര്‍ വീടിനുള്ളില്‍ കടന്നത്.  വൈകിട്ട് 6നും 9നും  ഇടയിലാണ് മോഷണം നടന്നത് .  ഷൈൻ കുമാറിന്റെ ഭാര്യ അനുബയുടെ സഹോദരി അനുഷയുടെ സ്വര്‍ണവും നഷ്ടമായിട്ടുണ്ട് .  കുട്ടികളുടെ ബ്രേസ്‌ലെറ്റ്, വള, മോതിരം, നെക്ലസ് ഉൾപ്പെടെയുള്ളയാണ് നഷ്ടമായത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. 

ENGLISH SUMMARY:

Christmas theft occurred in Thiruvananthapuram, Kattakada during Christmas night. The theft took place at Shine Kumar's house in Thozhukalkonam, with 60 sovereigns of gold being stolen while the family attended Christmas prayers.