കരിപ്പൂരില്‍ വന്‍ ലഹരി വേട്ട. ബാങ്കോക്കിൽ നിന്ന് കരിപ്പൂരിൽ എത്തിയ യാത്രക്കാരനില്‍ നിന്നും 7.2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കോഴിക്കോട് പന്നിയങ്കര സ്വദേശി സാജിഖ് മുഹമ്മദ് മാലിയേക്കലാണ് പിടിയിലായത്. ഭക്ഷ്യ വസ്തുക്കളുടെ പായ്ക്കറ്റുകളിൽ ഒളിപ്പിച്ച് അതിവിദഗ്ധമായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
ഡിആർഐയുടെ കോഴിക്കോട് റീജണൽ യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 7.2 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. മുൻപും ബാങ്കോക്കിൽ നിന്ന് കടത്താൻ ശ്രമിച്ച കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് കരിപ്പൂരിൽ പിടികൂടിയിട്ടുണ്ട്.