പത്തനംതിട്ട ഗവിയില്‍ അംഗപരിമിതനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി സിപിഎം പ്രാദേശിക നേതാക്കള്‍. സിപിഎമ്മിന് വോട്ട് ചെയ്തില്ല എന്ന് ആരോപിച്ചായിരുന്നു കൊല്ലുമെന്ന ഭീഷണി. ഗവിയിലെ താമസക്കാരനായ ധര്‍മലിംഗത്തിന് നേരെ ആയിരുന്നു ഭീഷണി.
വി.ടി.ബിജു, ലോകനാഥന്‍ എന്നീ പ്രാദേശിക നേതാക്കള്‍ക്ക് എതിരെ ആണ് പരാതി. സീതത്തോട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡാണ് ഗവി. ഇവിടെ വിജയിച്ചതും എല്‍ഡിഎഫ്. പക്ഷേ ധര്‍മലിംഗം വോട്ട് മാറ്റിചെയ്തു എന്ന് ആരോപിച്ചായിരുന്നു ഭീഷണി. 2 ശ്രീലങ്കന്‍ തമിഴ് വംശജനാണ് ധര്‍മലിഗം. 5 വര്‍ഷമായി സിപിഎം പ്രവര്‍ത്തകനാണ് . 10 വര്‍ഷം മുന്‍പ് മരത്തില്‍ നിന്ന് വീണാണ് അരയ്ക്ക് താഴേക്ക് തളര്‍ന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു കട നടത്തിയാണ് ജീവിതം.സിപിഎം പ്രാദേശിക നേതാക്കള്‍ നടത്തിയ ഒരു തട്ടിപ്പാണ് യഥാര്‍ഥത്തില്‍ ഭീഷണിയുടെ കാരണം.ധര്‍മലിംഗം അടക്കമുള്ളവര്‍ക്ക് സ്ഥലം വാങ്ങാന്‍ പഞ്ചായത്ത് അനുവദിച്ച പണം കൈക്കലാക്കി വാസയോഗ്യമല്ലാത്ത ഭൂമിയാണ് ബിജുവും സംഘവും നല്‍കിയത്.അടുത്തിടെ വീട് നിര്‍മാണത്തിന് അനുവദിച്ച പണവും ബിജു ചോദിച്ചു എന്ന് ധര്‍മലിഗം പറയുന്നു. അത് കൊടുക്കാതെ വന്നതോടെയാണ് വോട്ടിന്‍റെ പേരിലുള്ള ഭീഷണി.
ഫോണില്‍ വിളിച്ചും ഭീഷണിപ്പെടുത്തി.കുമളി സ്വദേശിയാണ് ബിജു. ധര്‍മലിംഗത്തിനെ ഒതുക്കിയേ ഗവിയില്‍ നിന്നു തിരിച്ചു പോകൂ എന്നാണ് ബിജു പറയുന്നത്. മൂഴിയാര്‍ പൊലീസില്‍ പരാതി നല്‍കി.