കാസർകോട് 19 കാരിക്കെതിരെ പൊലീസ് അന്യായമായി കേസെടുത്തതായി പരാതി. പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് ആരോപിച്ചാണ് കേസ്. അതേ സമയം സ്കൂട്ടർ സഹോദരൻ ഓടിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നാലെ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി.