കൊല്ലം പുനല്ലൂരില്‍ രണ്ട് വയസുള്ള കുഞ്ഞിന്റെ തിരോധാനത്തില്‍ വന്‍ വഴിത്തിരിവ്. കുഞ്ഞിനെ അമ്മയും മൂന്നാം ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തി. ഇരുവരും തമിഴ്നാട്ടില്‍ പിടിയിലായി. പുനലൂർ കാര്യറ സ്വദേശിയായകലാസൂര്യയുടെ മകള്‍ രണ്ടുവയസുകാരി അനശ്വരയെയാണ് മൂന്നാം ഭര്‍ത്താവ് കണ്ണന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലാണ് കുഞ്ഞിന്‍റെ കൊലപാതകം നടന്നത്.
ഡിസംബർ രണ്ടിനാണ് കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് കലാസൂര്യ പുനലൂർ പോലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ണനും കലാസൂര്യയും തമ്മില്‍ അടുപ്പത്തിലാണെന്ന് പൊലീസ് കണ്ടെത്തി. കലാസൂര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലാപതകത്തിന്‍റെ ചുരുളഴിഞ്ഞത്. കണ്ണൻ ചെക്കനാരിയിലേക്ക് കോഴിഫാമിൽ വച്ച് മദ്യലഹരിയിൽ അനശ്വരയെ കൊലപ്പെടുത്തിയതായി കലാസൂര്യ മൊഴി നല്‍കി. ഇതിനു മുന്‍പ് കുട്ടിയെ കണ്ണന്‍ നിരവധി തവണ ദേഹോപദ്രവും ഏൽപ്പിച്ചുണ്ടെന്നും മൊഴിയിലുണ്ട്.
കലാസൂര്യയുടെ രണ്ടാം ഭർത്താവിനുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാന്‍ കലാസൂര്യ സഹായം ചെയ്തിരുന്നു. ഇതിനാണ് കലാസൂര്യയെ അറസ്റ്റ് ചെയ്തത്.