Image Credit: AI

വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒന്‍പതാം ക്ലാസുകാരിയെ ശുചിമുറിക്കുള്ളില്‍ വച്ച്  ബന്ധു ബലാല്‍സംഗം ചെയ്തതായി പരാതി. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. കുടുംബത്തോടൊപ്പമാണ് ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് സ്വദേശിയായ പെണ്‍കുട്ടി വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.

കമ്യൂണിറ്റി ഹാളില്‍ ബസ് നിര്‍ത്തിയതോടെ പെണ്‍കുട്ടി ശുചിമുറിയിലേക്ക് കയറി. ഈ സമയത്ത് പിന്നാലെ എത്തിയ യുവാവ് ബലംപ്രയോഗിച്ച്  ശുചിമുറിക്കുള്ളിലേക്ക്  കയറുകയായിരുന്നു. ശുചിമുറിയിലെത്തിയ മറ്റു സ്ത്രീകളാണ് പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് വിവരം പൊലീസില്‍ അറിയിച്ചത്. പെണ്‍കുട്ടിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്തു.

പെണ്‍കുട്ടിയുടെ ബന്ധു തന്നെയാണ് ബലാല്‍സംഗം ചെയ്തതെന്നും സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. യുവാവിനെതിരെ പോക്സോ, ബലാല്‍സംഗക്കുറ്റങ്ങള്‍  ചുമത്തി. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാണെന്നും വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. 

ENGLISH SUMMARY:

A 15-year-old girl, who was attending a wedding ceremony with her family in Dwarka, Delhi, was allegedly raped by a relative inside a community hall restroom. The incident came to light after other women heard the victim screaming and alerted the police. The accused fled the scene immediately after the incident. Delhi Police have registered a case against the relative under POCSO and rape charges and have intensified the search for the accused, who is a resident of Hardoi, Uttar Pradesh. The victim has undergone a medical examination