കോഴിക്കോട് പന്തീരങ്കാവില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മോഷണ ശ്രമം നടത്തിയ സ്ത്രീ പിടിയില്‍. പൂവാട്ടുപറമ്പ് സ്വദേശി സൗദാബിയാണ് പിടിയിലായത്. ജ്വല്ലറി ഉടമയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു മോഷണ ശ്രമം.
പന്തീരാങ്കാവില്‍ പ്രവര്‍ത്തിക്കുന്ന സൗപര്‍ണിക ജ്വല്ലറിയില്‍ രാവിലെ പത്തരയോടെ എത്തിയ സൗദാബി സ്വര്‍ണചെയിന്‍ വാങ്ങാനെത്തിയതാണെന്നും ആഭരണങ്ങള്‍ കാണിക്കുവാനും ആവശ്യപ്പെട്ടു. ആഭരണങ്ങള്‍ എടുക്കുന്നതിനിടെ സൗദാബി ബാഗില്‍ കരുതിയ കുരുമുളക് സ്പ്രേ എടുത്ത്ര് ഉടമയായ രാജന്‍റെ മുഖത്ത് അടിച്ചു. പ്രതിരോധിച്ച രാജനും സൗദാബിയുമായി പിടിവലിയായി സമീപത്തെ കടകളില്‍ നിന്നുള്ള ആളുകളെത്തി സൗദാബിയെ പിടികൂടുകയായിരുന്നു. ഇതിനിടയില്‍ കയ്യില്‍ കരുതിയ പെട്രോള്‍ എടുത്ത് ദേഹത്ത് ഒഴിക്കുകയും ആത്മഹത്യഭീഷണി മുഴക്കുകയും ചെയ്തു. പന്തരീങ്കാവ് പൊലീസ് എത്തി സൗദാബിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
മുന്‍പ് മൂന്ന് തവണ സൗദാബി സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയിട്ടുണ്ട്. 15 പവന്‍ സ്വര്‍ണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡിയിലുള്ള സൗദാബിയെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.