ജി-ടെക് എജ്യൂക്കേഷന്റെ പുതിയ ലോഗോ ലോഞ്ച് കോഴിക്കോട് നടന്നു. ബീച്ചിൽ നടന്ന പരിപാടിയിൽ ഡ്രോൺ ഷോയിലൂടെയാണ് ലോഗോ അവതരിപ്പിച്ചത്. കമ്പ്യൂട്ടർ വിദ്യാഭ്യാസ രംഗത്ത് 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി സംഗീത പരിപാടിയും അരങ്ങേറി. 23 രാജ്യങ്ങളിലായി 812 ട്രെയിനിങ് സെന്ററുകളാണ് ജി-ടെക്കിനുള്ളത്. ഇതുവരെ നൽകിയ പിൻന്തുണ മുന്നോട്ടും ഉണ്ടാകണമെന്ന് ജി-ടെക് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മെഹറൂഫ് മണലൊടി പറഞ്ഞു.