TOPICS COVERED

പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയിട്ടും കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാക്ക് കടിച്ചു മുറിച്ച് യുവതിയുടെ പ്രതികാരം. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. ചംപി എന്ന യുവാവിനാണ് ഗുരുതര പരിക്കേറ്റത്. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചെങ്കിലും മുന്‍ കാമുകിയുമായുള്ള അടുപ്പം തുടര്‍ന്നിരുന്നു. ഇതിനിടെ വിവാഹം ഉറപ്പിച്ചതോടെ കാമുകി ബന്ധത്തില്‍ നിന്ന് പിന്മാറി. എന്നാല്‍, ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ചംപി ഒരുക്കമായിരുന്നില്ല. ഇയാള്‍ യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തുകൊണ്ടിരുന്നു. ഇതിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ശക്തമായി പ്രതികരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് അടുപ്പിനുവേണ്ടി കളിമണ്ണ് ശേഖരിക്കാന്‍ യുവതി കുളത്തിനടുത്ത് പോയിരുന്നു. തനിച്ചുള്ള തന്റെ കാമുകിയെ കണ്ട ചംപി അവളെ പിന്തുടര്‍ന്ന് കുളത്തിന്റെ അടുത്തേക്ക് പോയി, അവിടെ വെച്ച് അവളെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. യുവതി എതിര്‍ക്കുകയും തള്ളിമാറ്റുകയും ചെയ്തെങ്കിലും ചംപി അവളെ ബലമായി പിടിച്ചുനിര്‍ത്തുകയും ചുംബിക്കാന്‍ തുടങ്ങുകയും ചെയ്തു. പ്രതിരോധത്തിനായി യുവതി യുവാവിന്റെ നാക്ക് ശക്തിയായി കടിച്ചു മുറിച്ചു. വായില്‍ നിറയെ ചോരയുമായി ചംപിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ എത്തിയത്. നാക്ക് രണ്ടായി മുറിഞ്ഞെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Love affair breakup leads to a shocking incident in Uttar Pradesh. A woman bit off her ex-lover's tongue after he sexually assaulted her and tried to kiss her against her will following their breakup.