പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ഫോണിലൂടെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ചേളന്നൂർ കണ്ണങ്കര ആനപ്പാറക്കൽ വീട്ടിൽ അനുരാജിനെ ആണ് കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

പടനിലം സ്വദേശിനിയായ വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി, ഭീഷണിപ്പെടുത്തി വിദ്യാർഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ വാങ്ങുകയും അശ്ലീല വിഡിയോകൾ അയച്ചു നൽകുകയുമായിരുന്നു.

പിന്നീട് ഈ കാര്യം പറഞ്ഞ് വിദ്യാർഥിനിയെ പ്രതി നിരന്തരം പിന്തുടർന്നു. വിദ്യാർഥിനിയുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് ചേളന്നൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

ENGLISH SUMMARY:

Pocso case reported in Kerala involving a minor student. The accused was arrested by the Kundamangalam police for sexual harassment through online means.