ദൃശ്യം സിനിമ 4 തവണ കണ്ട് ഭാര്യയെ കൊന്ന് യുവാവ്. പൂനെയിലാണ് സംഭവം. സമീര്‍ ജാദവ് എന്ന യുവാവാണ് ഭാര്യ അഞ്ജലിയെ കൊലപ്പെടുത്തിയത്. അഞ്ജലിയെ കൊലപ്പെടുത്തി താല്‍ക്കാലികമായി ഉണ്ടാക്കിയ ചൂളയില്‍ മൃതദേഹം കത്തിക്കുകയായിരുന്നു. പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ പുരോഗതി അറിയാന്‍ എന്ന വ്യാജേന ഇയാള്‍ നിരന്തരം പൊലീസ് സ്‌റ്റേഷന്‍ ചെന്ന് കരച്ചില്‍ അഭിനയിക്കുകയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മറ്റൊരു സുഹൃത്തിന് ഇയാള്‍ മെസേജ് അയച്ചിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ സമീറിന്റെ എല്ലാ പദ്ധതികളും പാളുകയായിരുന്നു. ഒടുവില്‍ പിടിയിലായതിന് പിന്നാലെ ദൃശ്യം സിനിമ നാല് തവണ കണ്ടെന്നും അതിന് പിന്നാലെയാണ് കൊല ചെയ്യാനുള്ള പദ്ധതിയുണ്ടാക്കിയതെന്നും സമീര്‍ പറഞ്ഞു.