അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള പേരക്കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അമ്മൂമ്മയുടെ മൊഴി പുറത്ത്. ദേഷ്യം കാരണമാണ് കൊലപാതകം എന്നാണ് റോസിലിയുടെ കുറ്റസമ്മതം. എന്നാല്‍ ആരോടാണ് ദേഷ്യം എന്നത് സംബന്ധിച്ച് റോസ്‍ലി വ്യക്ത നല്‍കിയിട്ടില്ല. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഇവരെ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ആന്റണി–റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറ കൊല്ലപ്പെട്ടത്. 

റോസ്‍ലി ഇപ്പോഴും മാനസികമായിട്ടുള്ള പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ കുടുംബങ്ങളോടുള്ള ദേഷ്യത്തിന്റെ ഭാഗമായിട്ടാണോ ക്രൂരകൃത്യം നടത്തിയത് എന്നതില്‍ ഇപ്പോൾ വ്യക്തത വന്നിട്ടില്ല. സഹോദരന്റെ പിറന്നാള്‍ ദിവസമാണ് കുഞ്ഞ് കൊല്ലപ്പെടുന്നത്. മുത്തശിയുടെ മുറിയില്‍ നിന്നും കത്തി കണ്ടെത്തിയിട്ടുണ്ട്. 

സോഡിയം കുറയുമ്പോള്‍ മാനസിക പ്രശ്നം കാണിക്കുന്നാവസ്ഥയിലാണ് നേരത്തെ റോസ്‍ലി. കുറച്ചുകാലമായി പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഇന്നലെ സമാനമായ പ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം. കുഞ്ഞിനെ അടുത്ത് കിടത്തിയപ്പോള്‍ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. റോസ്‍ലി വിഷാദത്തിന് മരുന്ന് കഴിച്ചിരുന്നു. 

നിലവിൽ പ്രാഥമികമായൊരു മൊഴിയെടുപ്പ് മാത്രമാണ് പൊലീസ് നടത്തിയിട്ടുള്ളത്. ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷം കൂടുതല്‍ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് കടക്കുകയാണ് പൊലീസ്. കഴുത്തില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നുവെന്നും അറ്റുപോകുന്ന അവസ്ഥയിലായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.  

ഡെൽനയുടെ ചേട്ടൻ ഡാനിയലിന്റെ ജന്മദിനമായിരുന്നു ഇന്നലെ. ഡാനിയേലിനെ അംഗൻവാടിയിൽ അയക്കാനായി മാതാപിതാക്കൾ ഒരുക്കുന്നതിനിടെയാണ് അമ്മൂമ്മയുടെ മുറിയിൽ ഡെൽനയുടെ കൊലപാതകം. 

ENGLISH SUMMARY:

Angamaly murder case involves a grandmother killing her six-month-old grandchild. The accused cited anger as the motive, but details are still emerging as she undergoes treatment for mental instability.