coimbatore-02

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ കൂട്ട കൂട്ടബലാത്സംഗം ചെയ്തു. മൂന്നുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇന്നലെ രാത്രി വിമാനത്താവളത്തിന് പിറക് വശത്തുള്ള ഒഴിഞ്ഞ ഇടത്ത് വച്ചാണ് ക്രൂരത അരങ്ങേറിയത്. പെണ്‍കുട്ടി കാറില്‍ ആണ്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കവെ മൂന്നംഗ സംഘം ഇവര്‍ക്കടുത്തേക്ക് വരികയും ആണ്‍ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. 

സുഹൃത്ത് ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ചികില്‍സയിലാണ്. പ്രതികളെ പിടികൂന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

ഏഴ് പ്രത്യേക സംഘങ്ങളെ രൂപീകരിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണെന്ന് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ ആരോപിച്ചു.

ENGLISH SUMMARY:

A brutal gang rape in Coimbatore has shocked Tamil Nadu. A college student was abducted after her boyfriend was attacked by a three-member gang near the airport. The unconscious victim was found early morning, and police have formed seven special teams to investigate. The incident sparked political outrage over women’s safety.