TOPICS COVERED

ഓഫീസിലെ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ബെഗംളൂരുവിലെ വാടക ഓഫീസ് കെട്ടിടത്തിലാണ് സംഭവം. ചിത്രദുര്‍ഗ സ്വദേശി ബീമേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. പ്രതി 24കാരന്‍ വിജയവാഡ സ്വദേശി സൊമാല വംശി പൊലീസില്‍ കീഴടങ്ങി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടക്കുന്നത്. ഡാറ്റാ ഡിജിറ്റല്‍ ബാങ്ക് എന്നറിയപ്പെടുന്ന ഷോര്‍ട് മൂവി വിഡിയോസ് സൂക്ഷിക്കുന്നയിടത്താണ് സംഭവം നടന്നത്.  

രാത്രി ഷിഫ്റ്റിലെ ജോലിക്കാരായിരുന്നു സൊമാല വംശിയും ബീമേഷ് ബാബുവും. പൊലീസ് പറയുന്നതനുസരിച്ച്, ലൈറ്റുകൾ ഓഫ് ചെയ്യുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായി. ഇതിൽ പ്രകോപിതനായ സോമല വംശി, സഹപ്രവർത്തകനായ ഭീമേഷിന്റെ നെറ്റിയിൽ ഡംബെൽ കൊണ്ട് അടിക്കുക ആയിരുന്നു. ഭീമേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

സംഭവത്തിന് ശേഷം പ്രതി സൊമാല വംശി ഗോവിന്ദ് രാജ് നഗർ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. 

ENGLISH SUMMARY:

a minor argument between two colleagues over switching off lights at their workplace in Bengaluru escalated into a brutal murder.