spirit-case

പാലക്കാട് ചിറ്റൂർ കമ്പാലത്തറയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽനിന്ന് 1260 ലിറ്റർ സ്പിരിറ്റ്‌ പിടികൂടിയ സംഭവത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി അറസ്റ്റില്‍. പെരുമാട്ടി ലോക്കൽ സെക്രട്ടറി ഹരിദാസനാണ് പിടിയിലായത്. മീനാക്ഷിപുരം സർക്കാർ പതിയിൽ കണ്ണയ്യന്റെ വീട്ടിൽ സ്പിരിറ്റ് സൂക്ഷിക്കാൻ ഏൽപ്പിച്ചത് ഹരിദാസനും ഉദയൻ എന്നയാളും ചേർന്നാണെന്നാണ് പൊലീസിനു ലഭിച്ച മൊഴി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഡാൻസാഫ് സംഘവും ഇന്നലെ വൈകീട്ടാണ് കണ്ണയ്യന്റെ വീട്ടിൽ നിന്ന് സ്പിരിറ്റ് കണ്ടെടുത്തത്. 36 കന്നാസുകളിലായാണ് സ്പിരിറ്റ്‌ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ENGLISH SUMMARY:

Spirit seized from a private residence in Palakkad leads to CPM local secretary absconding. The CPM leader and another individual are implicated in storing the illicit liquor, prompting a police investigation.