പെണ്‍കുഞ്ഞ് പിറന്നതിന് പീഡനമെന്ന് ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. പ്രസവിച്ച് 28 ദിവസമായപ്പോള്‍ വലിച്ച് താഴെയിട്ടു. നിരന്തരം മര്‍ദിച്ചെന്നും കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയെന്നും പരാതി. എറണാകുളം പുത്തന്‍കുരിശ് സ്വദേശിയാണ് പരാതിക്കാരി. ഭർത്താവ് അന്ധവിശ്വാസിയെന്നും യുവതി ആരോപിക്കുന്നു