കോഴിക്കോട് ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തിതുറന്ന് 45 പവന്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. പശ്ചിമബംഗാളുകാരന്‍ താപസ് കുമാര്‍ താഹയാണ് പിടിയിലായത്. ബംഗ്ലദേശ് അതിര്‍ത്തിയില്‍ നിന്നാണ് പ്രതിയെ ചേവായൂര്‍ പൊലീസ് പിടികൂടിയത്.
മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍ ഗായത്രിയുടെ വീട്ടില്‍ കഴിഞ്ഞമാസം 28ന് ആയിരുന്നു കവര്‍ച്ച. വീടിന്‍റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്നാണ് പ്രതി അകത്ത് കയറി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണം കവര്‍ന്നത്. 250 ഓളം സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് താപസ് കുമാര്‍ പിടിയിലായത്.
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണവും ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തുകളായ അതിഥിതൊഴിലാളികള്‍ക്കൊപ്പം ജോലിയ്ക്കായി എന്ന വ്യാജേനയാണ് പ്രതി ചേവരമ്പലത്ത് എത്തിയത്. ഡോക്ടറുടെ വീടും പരിസരവും ദിവസങ്ങളായി നിരീക്ഷിച്ചതിനുശേഷം കവര്‍ച്ച നടത്തുകയായിരുന്നു. പ്രതിക്ക് മറ്റാരുണ്ടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അടുത്തദിവസം പ്രതിയെ കോഴിക്കോട്ടെത്തിക്കും.