ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതു അറസ്റ്റില്‍. കൊലപാതകത്തിൽ ശ്രീതുവിനും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ അമ്മാവൻ ഹരികുമാർ മാത്രം പ്രതിയെനായിരുന്നു ആദ്യ നിഗമനം.

ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റിൽ നിന്നു രണ്ടു വയസ്സുകാരി ദേവേന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മാവൻ ഹരികുമാർ കുട്ടിയെ മുറിയിൽ നിന്നും എടുത്തുകൊണ്ടുപോയി കിണറ്റിൽ എറിയുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഹരികുമാറിനു തന്‍റെ സഹോദരിയോടുള്ള വഴിവിട്ട താൽപര്യത്തിൽ അവർ തയാറാക്കാത്തതിനു കുട്ടിയൊരു തടസ്സമായി കണ്ടത്തിനെത്തുടർന്നാണ് കൊലപാതകം എന്നതിലേക്ക് കടന്നതെന്നായിരുന്നു കാരണമായി പൊലീസ് കണ്ടെത്തിയിരുന്നത്. കേസിന്‍റെ നാള്‍വഴികള്‍...

എന്നാല്‍ കുട്ടിയെ കൊന്നത് താൻ അല്ല, ദേവേന്ദുവിന്‍റെ അമ്മ ശ്രീതുവാണ് കൊലപാതകത്തിനു പിന്നിൽ എന്നുമാണ് ഹരികുമാർ മൊഴി നൽകിയിരുന്നു. ഹരികുമാറിനെ പ്രതിയാക്കി കുറ്റപത്രം സമർപിക്കാൻ പൊലീസ് തയാറാകുന്നതിനിടെയാണ് ഹരികുമാറിന്‍റെ മൊഴി പുറത്തുവന്നത്. നേരത്തേ ദേവേന്ദുവിന്‍റെ അച്ഛനും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ആദ്യ അന്വേഷണത്തിൽ ശ്രീതുവിനെതിരെ തെളിവുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കൊലപാതകത്തിൽ അച്ഛൻ ശ്രീജിത്തിനും അമ്മൂമ്മയ്ക്കും ബന്ധമില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ENGLISH SUMMARY:

In Balaramapuram, Kerala, police have arrested Sreethu, the mother of two-year-old Devendu, in connection with the child’s murder. Initially, investigators believed only the child’s uncle, Harikumar, was involved after he was found to have thrown the toddler into a well on January 30. Harikumar reportedly committed the crime because of his inappropriate interest in Sreethu, considering the child an obstacle. However, his later testimony claimed that Sreethu herself played a role in the murder. Earlier, the child’s father had also raised suspicions against her, though no evidence was found at the time. Police have now confirmed that neither the father, Sreejith, nor the grandmother was involved. The case has taken a shocking turn with the mother’s arrest.