തമിഴ്നാട് വെല്ലൂരില്‍ അച്ഛന്‍റെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് നാലു വയസുകാരനെ തട്ടിക്കൊണ്ടുപോയി. പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ കുഞ്ഞിനെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞു. പ്രീ കെജി വിദ്യാര്‍ഥിയായ നാലുവയസുകാരന്‍ സ്കൂളില്‍ നിന്ന് വന്ന ശേഷം വീട്ടില്‍ ഗേറ്റിനടുത്ത് നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് ഹെല്‍മറ്റ് ധരിച്ചെത്തിയയാള്‍ കുഞ്ഞിനെ എടുത്ത് ഓടിയത്. കുട്ടിയുടെ അച്ഛന്‍ കാറില്‍ തൂങ്ങി നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലീസ് നാല് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞ്. കുട്ടി തനിച്ച് നില്‍ക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. കര്‍ണാടക റജിസ്ട്രേഷന്‍ കാറിലാണ് പ്രതികള്‍ എത്തിയത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.