തിരുവനന്തപുരം മണ്ണന്തലയില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണം. ആറ് വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. അക്രമത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണ് ഏഴംഗ സംഘം പ്രദേശവാസികളുമായി വാക്കേറ്റമുണ്ടാക്കിയത്. തുടര്‍ന്ന് മൂന്ന് കാറുകളും രണ്ട് ബൈക്കും ഓട്ടോറിക്ഷയും അടിച്ചു തകര്‍ക്കുകയായിരുന്നു. അക്രമത്തിന് പിന്നാലെ പ്രതികള്‍ രക്ഷപെടുകയും ചെയ്തു. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.