TOPICS COVERED

ഡൽഹി യൂണിവേഴ്സിറ്റിയിൽ മലയാളി AISF വനിതാ നേതാക്കൾക്ക് ക്രൂരമർദനം. അമീലിയ ആൻ വർഗീസ്, മുഹ്സിന മുഹമ്മദ്‌ എന്നിവർക്കാണ് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരില്‍നിന്ന് മർദനമേറ്റത്. AISF ഡൽഹി പൊലീസിൽ പരാതി നൽകി. മര്‍ദനത്തിന് പുറമെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അസഭ്യവര്‍ഷം നടത്തിയെന്നും വിദ്യാര്‍ഥിനികള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ഡല്‍ഹി സര്‍വകലാശാല ആര്‍ട്സ് ഫാക്കല്‍റ്റിയുടെ നാലാം നമ്പര്‍ ഗേറ്റിന് സമീപത്തുവച്ചാണ് AISF നേതാക്കളായ മുഹ്സിന മുഹമ്മദിനെയും അമീലിയ ആൻ വർഗീസിനെയും വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചത്.

സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്. AISF, AIDSO സഖ്യത്തിന്റെ നാമനിർദേശ പത്രിക കീറിക്കളഞ്ഞു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോൺ പിടിച്ചുവച്ചു. ഈ മൊബൈൽഫോൺ തിരികെ വാങ്ങാൻ പോയ AISF വനിതാ നേതാക്കളെയാണ് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ കൂട്ടമായി മർദിച്ചത്. ഡൽഹി സർവകലാശാലയിൽ ശക്തരായ ABVPയും NSUIഉം മറ്റ് വിദ്യാർഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നില്ല എന്നും AISF നേതാക്കൾ പറഞ്ഞു. ക്രമക്കേട് വ്യാപകമായതിനാൽ തിരഞ്ഞെടുപ്പ് നടപടികൾ നിർത്തിവയ്ക്കണമെന്നും AISF ആവശ്യപ്പട്ടു. മർദനത്തിൽ പൊലീസിൽ കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം.

ENGLISH SUMMARY:

Delhi University assault on Malayali student leaders reported. Two female AISF leaders were allegedly assaulted by security personnel at Delhi University, leading to police complaints and calls for election process halt.