എസ്‍എഫ്‍ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്‍ക്കെതിരെ പരാതി നല്‍കിയ എഐഎസ്എഫ് മുന്‍ നേതാവിനെ എസ്‍എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും കടുത്ത എതിര്‍പ്പിനിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കി സിപിഐ.
എഐഎസ്എഫ് മുന്‍ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയും സിപിഐ പറവൂര്‍ മണ്ഡലം കമ്മിറ്റി അംഗവുമായ നിമിഷ രാജു പറവൂര്‍ ബ്ലോക് പഞ്ചായത്തിലേയ്ക്ക് കെടാമംഗലം ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും.
എംജി സര്‍വകലാശാലയില്‍ 2021ല്‍ സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ എസ്‍എഫ്ഐ– എഐഎസ്എഫ് സംഘര്‍ഷത്തിനിടെ ആര്‍ഷോ തന്നെ ജാതിപ്പേര് വിളിച്ച് ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അവഹേളിച്ചുവെന്നും നിമിഷ അന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. നിമിഷ ഇപ്പോൾ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്.