ബംഗാളില്‍ നാദിയ ജില്ലയിൽ കോളജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി വെടിവച്ചുകൊന്ന് ആണ്‍സുഹൃത്ത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കൊലപാതകം നടന്നത്. 19 കാരിയായ ഇഷ മാലിക് ആണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷവും ഒളിവിലുള്ള പ്രതി ദേബ്രാജിനായി ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്.
ഓഗസ്റ്റ് 22ന് ഉച്ചതിരിഞ്ഞാണ് സംഭവം. കൃഷ്ണനഗർ പട്ടണത്തിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയം ഇഷയുടെ അമ്മയും ഇളയ സഹോദരനുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടുതവണയാണ് ഇഷയ്ക്കുനേരെ പ്രതി വെടിയുതിര്‍ത്തത്. ശബ്ദം കേട്ട് മുറിയിലേക്ക് ഓടിയെത്തിയ അമ്മകാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ മകളെയും തോക്കുമായി ഓടിപ്പോകുന്ന യുവാവിനെയുമാണ്. രക്തം വാർന്ന നിലയില്‍ പെണ്‍കുട്ടിയെ ഉടന്‍ ശക്തിനഗർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സ്കൂള്‍ കാലം മുതലേ ഇരുവരും പരിചയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല, ഇഷയുടെ സഹോദരനും പരിചയമുള്ളയാളാണ് പ്രതി പ്രതിയായ ദേബ്രാജ് സിങ്ക. അതുകൊണ്ടു തന്നെ വീട്ടിലും മിക്കാവാറും വരാറുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇഷ പ്രതിയുമായുള്ള ബന്ധം അവസാനിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതാകാം കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും കരുതപ്പെടുന്നു. അതേസമയം, സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷവും ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണ് പൊലീസ്.