മറ്റൊരാളെ പ്രണയിച്ചതിന്‍റെ പേരില്‍ സ്വന്തം സഹോദരിയെ കത്തിമുനയില്‍ നിര്‍ത്തി യുവാവ് ബലാല്‍സംഗം ചെയ്തെന്ന് പരാതി. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. യുവതിയുടെ പരാതിയില്‍പൊലീസ് കേസെടുത്തു. ആറാഴ്ചയ്ക്കിടയില്‍ രണ്ടുവട്ടമാണ് യുവാവ് തന്‍റെ സഹോദരിയെ ബലാല്‍സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ ഭാര്യയില്ലാതിരുന്ന സമയം നോക്കിയാണ് സഹോദരിയെ ക്രൂരമായി പീഡിപ്പിച്ചത്.
ജൂലൈ പതിമൂന്നിനും ഓഗസ്റ്റ് 22നുമാണ് ലൈംഗികാതിക്രമം ഉണ്ടായത്. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയം നോക്കി എത്തിയ യുവാവ് കത്തി ചൂണ്ടിക്കാട്ടി സഹോദരിയെ ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് ബീഡി കത്തിച്ച് യുവതിയുടെ വലത്തേ തുടയില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. മൂന്ന് വര്‍ഷമായി യുവതിയും ഗ്രാമത്തിലെ മറ്റൊരു യുവാവുമായി പ്രണയത്തിലാണ്. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ആദ്യം ബലാല്‍സംഗം ചെയ്തത്. ഓഗസ്റ്റ് 22ന് വീണ്ടും യുവാവ് എത്തി ബലാല്‍സംഗം ചെയ്തു. ഇതോടെ യുവതി പൊലീസില്‍ വിളിച്ച് വിവരം അറിയിച്ചു.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി. ഡ്രൈവറായാണ് ജോലി ചെയ്തുവരുന്നത്. അവിവാഹിതയായ യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും യുവതിയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. യുവതിയെയും പ്രതിയെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭാര്യ അവരുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനായി പോയപ്പോഴാണ് യുവതിയെ സഹോദരന്‍ ആദ്യം ബലാല്‍സംഗം ചെയ്തതെന്നും പിന്നീട് ജോലിക്കായി പുറത്ത് പോയപ്പാഴാണ് രണ്ടാമത്തെ പീഡനമുണ്ടായതെന്നും പൊലീസ് കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്തു.