ധര്‍മ്മസ്ഥലയിലെ വ്യാജ വെളിപ്പെടുത്തലില്‍ അറസ്റ്റിലായ മുന്‍ശുചീകരണത്തൊഴിലാളി സി.എന്‍. ചിന്നയ്യ ഹാജരാക്കിയ തലയോട്ടിയെ ചുറ്റിപറ്റി അന്വേഷണം. ഈ തലയോട്ടി ആരുടേതാണന്നു കണ്ടെത്താനാണു എസ്.ഐ.ടിയുടെ തീരുമാനം.
തലയോട്ടിയിലുണ്ടായിരുന്ന മണ്ണ് ധര്‍മ്മസ്ഥലയിലെ മണ്ണുമായി യോജിക്കുന്നില്ലെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വലിയ ഗൂഡാലോചന വെളിപ്പെടുത്തലിനു പിന്നിലുണ്ടെന്ന് കണ്ടെത്തി. 2023 ഡിസംബറില്‍ ഒരുസംഘം രണ്ടു ലക്ഷം രൂപ നല്‍കിയെന്ന് ചിന്നയ്യ അന്വേഷണ സംഘത്തിനു മൊഴി നല്‍കി.
അതേസമയം കേസിന്റെ അന്വേഷണം എന്‍.ഐ.എയ്ക്കു കൈമാറുന്നതില്‍ തെറ്റില്ലെന്ന വാദവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാര്‍ക്കഹോളി രംഗത്തെത്തി. നേരത്തെ ബി.ജെ.പി. ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.