കൊല്ലപ്പെട്ട ഫാത്തിമയും പൊലീസ് പിടിയിലായ പ്രതികളും.
ഭാര്യയെ കൊന്ന് മൃതദേഹം ശ്മശാനത്തില്‍ മറവുചെയ്ത ശേഷം കുറ്റം മറയ്ക്കാന്‍ ദൃശ്യം ഭര്‍ത്താവിന്‍റെ വക മോഡല്‍ തിരക്കഥ. ഡല്‍ഹിയിലാണ് സംഭവം. ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിപ്പോയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഭര്‍ത്താവിന്‍റെ ശ്രമം. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി ഷഹാബ് അലി(47) കുറ്റം സമ്മതിച്ചു. ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിയാണ് ഷഹാബ്. ഇയാളുടെ ഭാര്യ ഫാത്തിമ(30)യാണ് കൊല്ലപ്പെട്ടത്. കേസില്‍ ഷഹാബിന്‍റെ രണ്ട് സുഹൃത്തുക്കള്‍ കൂടി പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ALSO READ; ‘അമ്മയും ആ മാമനും കൂടി അച്ഛനെ വീപ്പയിലാക്കി വെള്ളം നിറച്ചു; ചോദിച്ചപ്പോള്‍ മരിച്ചെന്ന് പറഞ്ഞു’
കീടനാശിനിയും മനുഷ്യജീവന് ഹാനികരമായേക്കാവുന്ന ചില ഗുളികകളും ദിവസങ്ങളോളം ഭാര്യയ്ക്ക് നല്‍കിയാണ് ഇയാള്‍ കൃത്യം നടപ്പാക്കിയതെന്ന് പൊലീസ് പറയുന്നു. മൃതദേഹം ഒരു കാറില്‍ കയറ്റിയാണ് ഷഫാബും സുഹൃത്തുക്കളും മെഹ്റൗളിയിലുള്ള ശ്മശാനത്തിലെത്തിച്ചത്. ഇവിടെ മൃതദേഹം മറവുചെയ്ത ശേഷം ഫാത്തിമയുടെ വസ്ത്രങ്ങളടക്കം തെളിവുകളെല്ലാം ഇവര്‍ സമീപത്തെ കനാലിലൊഴുക്കി.
കൊലയ്ക്കുശേഷം ആര്‍ക്കും തന്നെ സംശയം തോന്നാതിരിക്കാനായി ഷഹാബ് അംറോഹയിലേക്ക് പോയി. ഇതിനിടെ ഫാത്തിമയുടെ ഫോണില്‍ നിന്ന് തന്‍റെ ഫോണിലേക്ക് ഷഹാബ് തന്നെ ഒരു സന്ദേശവും അയച്ചിരുന്നു. താന്‍ മറ്റൊരാളുടെ കൂടെ പോകുകയാണ്. അയാളെ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു ഷഹാബ് ഫാത്തിമയുടെ ഫോണില്‍ നിന്നയച്ച സന്ദേശം. ഇതിനിടെ ഫാത്തിമയെ കാണാനില്ലെന്ന് പറഞ്ഞ് ഒരു സുഹൃത്ത് പൊലീസില്‍ പരാതി നല്‍കി. ആരെങ്കിലും ഫാത്തിമയെ കടത്തിക്കൊണ്ടു പോയതാകാം എന്ന സംശയവും ഈ സുഹൃത്ത് പൊലീസുമായി പങ്കുവച്ചു.
പരാതിയില്‍ അന്വേഷണം തുടങ്ങിയ പൊലീസിന് തുമ്പായത് ഒരു സിസിടിവി ദൃശ്യമായിരുന്നു. ഷഹാബും ഫാത്തിമയും ഷഹാബിന്‍റെ സുഹൃത്തുക്കളായ ഷാറൂഖ് ഖാനും തന്‍വീറിനുമൊപ്പമുള്ള ദൃശ്യമായിരുന്നു ഇത്. ഇവര്‍ക്കൊപ്പമുള്ള ഫാത്തിമ ബോധരഹിതയായി കിടക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ഷഹാസ് ശ്രമിച്ചത്. പിന്നീട് ഫാത്തിമയെ താന്‍ കൊലപ്പെടുത്തി എന്നുപറഞ്ഞ പ്രതി മൃതദേഹം കനാലില്‍ തള്ളി എന്ന് പൊലീസിനോട് പറഞ്ഞു. അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു ലക്ഷ്യം. ALSO READ; ‘കൊല്ലപ്പെട്ട അന്നും അച്ഛന്‍ എന്‍റെ കഴുത്തില്‍ ബ്ലേഡ് വച്ചു’; നടുക്കി എട്ടു വയസ്സുകാരന്‍റെ മൊഴി
എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഷഹാസ് കുറ്റം സമ്മതിച്ചു. ഫാത്തിമയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടായിരുന്നു എന്നാണ് ഷഹാസ് ആരോപിക്കുന്നത്. ഇതാണ് കൊലയ്ക്ക് കാരണമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ചില ഗുളികള്‍ നല്‍കി ആദ്യം ഫാത്തിമയെ മയക്കിക്കിടത്തി. പിന്നീട് ഫാത്തിമയെ ഫത്തേപുരിലുള്ള നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തില്‍ കൊണ്ടുവന്നു. ഇവിടെവച്ച് ഭക്ഷണത്തിനും വെള്ളത്തിനും പകരം ഷഹാസ് ഫാത്തിമയ്ക്ക് കൊടുത്തുകൊണ്ടിരുന്നത് കീടനാശിനിയായിരുന്നു. ഇടയ്ക്ക് ഫാത്തിമ വേദനകൊണ്ട് പുളഞ്ഞപ്പോള്‍ അടുത്തുള്ള ഒരു ക്ലിനിക്കില്‍ കൊണ്ടുപോയി. ജൂലൈ 31 വരെ ഫാത്തിമയെ പ്രതി ഈ കെട്ടിടത്തില്‍ താമസിപ്പിച്ചു. പിന്നീട് മെഹ്റൗളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ALSO READ; ഭാര്യ ദേഹത്തേക്ക് തെന്നിവീണു; ഭര്‍ത്താവിന് ദാരുണാന്ത്യം; അപകടമരണമെന്ന് പൊലീസ്
ഓഗസ്റ്റ് ഒന്നിനാണ് ഫാത്തിമ മരിച്ചത്. തൊട്ടടുത്ത ദിവസം ഷഹാസും സുഹൃത്തുക്കളും ചേര്‍ന്ന് മൃതദേഹം കാറില്‍ കയറ്റി ശ്മശാനത്തില്‍ കൊണ്ടുപോയി മറവുചെയ്തു. പ്രതി കുറ്റം സമ്മതിച്ചതോടെ ഓഗസ്റ്റ് 15ന് ശ്മശാനത്തിലെത്തി പൊലീസ് മൃതദേഹം കുഴിച്ചെടുത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ദൃശ്യം മോഡല്‍ കൊല എന്നാണ് ദേശീയ മാധ്യമങ്ങളിലടക്കം കേസിനെക്കുറിച്ച് പറയുന്നത്.