കൊച്ചി മരടിൽ നാലരവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കൊപ്പാണ്ടുശ്ശേരി റോഡ് സ്വദേശി സെബാസ്റ്റ്യനെ (53) മരട് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മൊബൈൽ ഫോൺ കാണിച്ച് കുട്ടിയെ വിളിച്ചുകൊണ്ടുപോയി സമീപത്തെ കെട്ടിടത്തിന്റെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് പീഡിപ്പിക്കാനായിരുന്നു സെബാസ്റ്റ്യന് ശ്രമിച്ചത്.
കുട്ടിയുടെ വസ്ത്രമഴിക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലൂടെ പോയ ഒരു സ്ത്രീ ഇത് കാണുകയും ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. ഇതോടെ നാട്ടുകാർ കൂടി സെബാസ്റ്റ്യനെ പിടികൂടി തടഞ്ഞുെവച്ചു. തുടർന്ന് മരട് പൊലീസിനെ വിളിച്ചുവരുത്തി പ്രതിയെ കൈമാറുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി മരട് പൊലീസ് അറിയിച്ചു.
ENGLISH SUMMARY:
In Maradu, Kochi, a man was arrested for attempting to assault a child. The accused, Sebastian (53), a resident of Koppandusheri Road, was taken into custody by Maradu Police. The incident took place around 2:30 p.m. on Sunday. He lured the child by showing a mobile phone and took her to a deserted part of a nearby building.