പ്രമുഖ വിദ്യാഭ്യാസ കൺസൾട്ടൻസിയായ സാൽവേ മരിയ ഫെബ്രുവരി 3, 4 തീയതികളിൽ കൊച്ചിയിലും കോട്ടയത്തുമായി ഓസ്‌ട്രേലിയൻ എജ്യുക്കേഷൻ ഫെയറും വിദേശ വിദ്യാഭ്യാസ ലോൺ മേളയും സംഘടിപ്പിക്കുന്നു. കൊച്ചിയിൽ ഹോട്ടൽ റാഡിസൺ ബ്ലൂവിൽ വച്ച് വൈകുന്നേരം 2:30 മുതൽ 7:30 വരെയും കോട്ടയത്ത് ഹോട്ടൽ ഐഡയിൽ വച്ച് രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയുമാണ് ഈ മേള നടത്തുന്നത്. ഈ ഫെയറിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പിടിഇ (PTE), ഐഇഎൽടിഎസ് (IELTS) മുതലായ ട്രെയിനിംഗ് പ്രോഗ്രാമുകളിൽ സാൽവേ മരിയയുടെ ഭാഗത്ത് നിന്നും മികച്ച ഓഫറുകൾ ലഭ്യമാണ്. ഒപ്പം, എജ്യുക്കേഷൻ ലോൺ മേളയുടെ ഭാഗമായി പ്രമുഖ ബാങ്കിന്റെ പ്രതിനിധികൾ പങ്കെടുക്കുന്നതിനാൽ ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, അയർലൻഡ്, യുകെ തുടങ്ങി ഏത് രാജ്യത്തും 2026-27 കാലയളവിൽ വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ലോൺ സംബന്ധമായ വിവരങ്ങൾ മനസ്സിലാക്കാനുള്ള അവസരവുമുണ്ട്.