ഭക്ഷണം കിട്ടാന്‍ വൈകിയെന്നാരോപണംഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആരോപിച്ചു ജീവനക്കാരെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം. കേസിൽ രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം കൊളത്തൂരിലാണ് ആക്രമണം നടന്നത്. കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.  കൊളത്തൂർ പടിഞ്ഞാറേക്കുളമ്പ് സ്വദേശി ചെങ്കുണ്ടൻ അബ്ദുൽ ഹക്കീം, പാങ്ങ് ചേണ്ടി സ്വദേശി  പാറയിൽ നിസാമുദ്ദീൻ  എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം