ഇൻഫോപാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ. പാർക്ക് സെന്‍റർ കെട്ടിടത്തിലെ വനിതാ ശുചിമുറിയിലാണ് ഒളിപ്പിച്ച നിലയിൽ ക്യാമറ കണ്ടെത്തിയത്. വാഷ് ബേസിനിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്നു ക്യാമറ. ശനിയാഴ്ച ജീവനക്കാരാണ് പ്രവർത്തനക്ഷമമായ നിലയിൽ ക്യാമറ കണ്ടെത്തിയത്. ഇൻഫോപാർക്ക് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി മാനേജർ പൊലീസിൽ പരാതി നൽകി.
പാർക്ക് സെന്‍റർ കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള വനിതാ ശുചിമുറിയിലാണ് ക്യാമറ ഒളിപ്പിച്ചിരുന്നത്. വാഷ്ബേസിന് അടിയിലായി ക്ലോസറ്റ് ഏരിയയിലേക്ക് ഫോക്കസ് ചെയ്ത നിലയിലായിരുന്നു ക്യാമറ. ബിഎൻഎസിലെ 77 ാം വകുപ്പും, ഐടി ആക്ടിലെ 66(E) വകുപ്പുകളുമാണ് ചുമത്തിയത്. എന്നാണ് ക്യാമറ സ്ഥാപിച്ചതടക്കമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്.