പാലക്കാട് മണ്ണാർക്കാട് നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളജിൽ റാഗിങ്ങെന്ന് പരാതി. ഷർട്ടിന്റെ ബട്ടൻസ് ഇടാൻ പറഞ്ഞു സീനിയർ വിദ്യാർഥികൾ രണ്ടാം വർഷ ബിബിഎ വിദ്യാർഥി മിൻഹാജിനെ സംഘം ചേർന്നു മർദ്ദിച്ചെന്നാണ് പരാതി. ഇന്നലെ മൂന്നു മണിയോടെയായിരുന്നു സംഭവം. ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും തല ഗേറ്റിൽ പിടിച്ച് ഇടിച്ചെന്നും മിൻഹാജ് മനോരമ ന്യൂസിനോട് പറഞ്ഞു. തലക്കും കൈക്കും പരുക്കേറ്റ വിദ്യാർഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മുഹമ്മദ് സലാം, മുഹമ്മദ് ഇജ്ലാൽ, അധിക്സമാൻ എന്നീ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. വിദ്യാർഥിയുടെ പരാതിയിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണമാരംഭിച്ചു.