ആദ്യം വിപഞ്ചികയും ഇപ്പോള്‍ അതുല്യ, ഒരേ ജില്ലക്കാരായ രണ്ടു യുവതികള്‍. അതിലൊരാളാകട്ടെ മരണത്തിലേക്ക് മകളെയും ഒപ്പംകൂട്ടി. മൂന്നുമരണങ്ങള്‍ സൃഷ്ടിച്ച വേദനയിലാണ് മലയാളി. കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് ഈ മാസം എട്ടിന് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കി എന്നാണ് നിഗമനം. ഗർഭിണിയായിരുന്നപ്പോൾ പോലും വിപഞ്ചികയ്ക്ക് ക്രൂര പീഡനം ഏൽക്കേണ്ടി വന്നു.
കഴുത്തിൽ ബെൽറ്റിട്ടു മുറുക്കുകയും മർദിക്കുകയും വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു. കുഞ്ഞ് ജനിച്ച ശേഷവും പീഡനം തുടർന്നു. കുഞ്ഞിനു പനി കൂടിയിട്ടു പോലും ആശുപത്രിയിൽ എത്തിക്കാൻ പോലും നിതീഷും സഹോദരി നീതുവും സമ്മതിക്കാതെ ഇരുവരെയും മുറിയിൽ പൂട്ടിയിടുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. പീഡനം സഹിക്കാൻ കഴിയാതെ വിപഞ്ചിക നാട്ടിലേക്കു മടങ്ങാൻ ശ്രമിച്ചപ്പോൾ കുഞ്ഞിന്റെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ നിതീഷ് കൈക്കലാക്കി
വിപഞ്ചിക സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴിയാണ് ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരിൽ നിന്ന് ഏൽക്കേണ്ടിവന്ന കൊടിയ പീഡനം പുറംലോകം അറിഞ്ഞത്. നിതീഷ് വിവാഹ മോചനത്തിനു ശ്രമിക്കുന്നുണ്ടെന്നും അതു നടന്നാൽ ജീവിച്ചിരിക്കില്ലെന്നും വിപഞ്ചിക അമ്മയോടു പറഞ്ഞിരുന്നു. ഇതിനിടെ നിതീഷ് വക്കീൽ നോട്ടിസും അയച്ചു. വക്കീൽ നോട്ടിസ് അയച്ചതിന്റെ നിരാശയിലാകാം വിപഞ്ചിക ആത്മഹത്യ ചെയ്തത് എന്നായിരുന്നു ബന്ധുക്കൾ ആദ്യം കരുതിയത്. എന്നാൽ ആത്മഹത്യക്കുറിപ്പ് ലഭിച്ചതോടെയാണു പീഡന വിവരം പുറത്തായത്
‘ഭര്‍ത്താവ് വൈകൃതമുള്ള മനുഷ്യനാണ്. കാണാന്‍ പാടില്ലാത്ത വിഡിയോ കണ്ടിട്ട് അതുപോലെ ബെഡില്‍ വേണമെന്ന് ആവശ്യപ്പെടും. ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. അവര്‍ ഒരുപാട് ക്യാഷുള്ളവരാണ്, എന്നിട്ടും എന്‍റെ സാലറിക്കായി എന്നെ ദ്രോഹിച്ചുകൊണ്ടേയിരുന്നു. എന്‍റെ മുടി വരെ വെട്ടാന്‍ അവരാണ് കാരണം. സ്വന്തം അമ്മായിഅപ്പന്‍ മോശമായി പെരുമാറിയത് വരെ ഞാന്‍ സഹിച്ചു.എന്നാല്‍ സ്വന്തം ഭാര്യ കൂടെക്കിടക്കുന്നതിനെപ്പറ്റിവരെ മറ്റൊരു പെണ്ണിനോട് നിതീഷ് ഷെയര്‍ ചെയ്തു. എന്‍റെ ലോക്കറിന്‍റെ താക്കോല്‍ നിതീഷിന്‍റെ അച്ഛന്‍റെ കൈവശമായിരുന്നു. അത് തിരികെ വാങ്ങിയതാണ് വൈഗാര്യത്തിന്‍റെ കാരണങ്ങളിലൊന്ന്.ഞാനും കുഞ്ഞും എന്നും ഒറ്റക്കായിരുന്നു. കല്യാണം ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറവാണ്, കാറ് കൊടുത്തില്ല എന്നെല്ലാം പറഞ്ഞ് എന്നെ കൊല്ലാക്കല ചെയ്തു. അതൊക്കെ ഞാന്‍ സഹിച്ചു. വീടും പണവും ഇല്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നൊക്കെയാണ് എന്നെ വിളിച്ചത്. അതെല്ലാം ഭര്‍ത്താവിനോടുള്ള സ്നേഹം കൊണ്ടാണ് ഞാന്‍ ക്ഷമിച്ചത്’. വിപഞ്ചിക ആത്മഹത്യാകുറിപ്പിൽ പറയുന്ന കാര്യങ്ങൾ
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ മരണത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് ചവറ തെക്കുംഭാഗം പൊലീസ്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളുടെ പരാതിക്ക് പിന്നാലെയാണ് ശാസ്താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തത്. തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെയും മകളാണ് അതുല്യ ശേഖർ. മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. സതീഷ് ശങ്കർ മദ്യപിച്ചു എത്തി നിരന്തരമായി അതുല്യയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.