ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം പുലര്‍ത്തി ഭീഷണിയിലൂടെ യുവതി തട്ടിയെടുത്തത് കോടിക്കണക്കിന് രൂപ. തായ്ലന്ഡിലാണ് സന്യാസിസമൂഹത്തെയാകെ ഞെട്ടിച്ച് വാര്‍ത്ത പുറത്തുവന്നത്. സംഭവത്തില്‍ വിലാവന്‍ എംസാവത്ത് എന്ന യുവതിയെ ആണ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. ബാങ്കോക്കിനടുത്തുള്ള നോന്തബുരിയില്‍ നിന്നുമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
യുവതിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 80,000 ചിത്രങ്ങളും വിഡിയോകളുമാണ് പൊലീസ് കണ്ടെത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീഷണിപ്പെടുത്തി സന്യാസിമാരില്‍ നിന്നും ഇവര്‍ നേടിയെടുത്തത് 101 കോടിയാണ്. ബുദ്ധസന്ന്യാസിമാരുമായി അടുപ്പം സ്ഥാപിച്ച് ശാരീരികബന്ധം പുലര്‍ത്തുകയും പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു യുവതി. പ്രമുഖ ബുദ്ധക്ഷേത്രങ്ങളിലെ സാമ്പത്തികമായി മെച്ചപ്പെട്ട സന്ന്യാസിമാരെയായിരുന്നു ഇവര്‍ ലക്ഷ്യം വച്ചത്.
ഒന്‍പത് സന്യാസിമാരുമായാണ് യുവതി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നത്. പിന്നീട് ഇവരെ ഫോട്ടോയും വിഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തി കോടികളാണ് യുവതി തട്ടിയെടുത്തത്. യുവതിയുടെ ഭീഷണിക്ക് വഴങ്ങി ബുദ്ധ ക്ഷേത്രത്തിലെ പണമാണ് സന്യാസിമാര്‍ എടുത്തുനല്‍കിയത്. യുവതിയോട് ബന്ധമുള്ള സന്യാസിമാരെ സന്യാസി സമൂഹം പുറത്താക്കി