thailand-cambodia

തായ്‌ലന്‍ഡ് –കംബോഡിയ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം. പരസ്പരം നടത്തിയ ആക്രമണത്തില്‍ ഇരുഭാഗത്തും സൈനികരും സാധാരണക്കാരും ഉൾപ്പെടെ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി തര്‍ക്കത്തില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിനെത്തുടർന്ന് ഒക്ടോബറിൽ  ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് ആക്രമണം ഉണ്ടായത്.  ആദ്യം വെടിയുതിർത്തത് മറുപക്ഷമാണെന്ന് ഇരുകൂട്ടരും ആരോപിച്ചു.  സംഘര്‍ഷം വീണ്ടും രൂക്ഷമാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതിര്‍ത്തിമേഖലയില്‍ നിന്ന് തായ്‌ലന്‍ഡ് 50,000-ൽ അധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കംബോഡിയയും അതിര്‍ത്തി മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു

ENGLISH SUMMARY:

Thailand Cambodia Border Conflict: Tensions escalate at the Thailand-Cambodia border, resulting in numerous casualties on both sides. The conflict has intensified despite a ceasefire agreement brokered earlier.