പത്തനംതിട്ട തട്ടയില്‍ കാറിലെത്തിയ കള്ളന്‍ ഒറ്റരാത്രി നാല് സ്ഥാപനങ്ങളിലും വീട്ടിലും മോഷണത്തിന് കയറി. കാറിലാണ് മോഷ്ടാവ് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വ്യക്തമായത്.രാത്രി മുഴുവന്‍ കഷ്ടപ്പെട്ടെങ്കിലും കള്ളന് കാര്യമായി ഒന്നും കിട്ടിയില്ല
കൈപ്പട്ടൂര്‍ അടൂര്‍ റോഡില്‍ തട്ട ഭാഗത്താണ് കള്ളന്‍ ഇറങ്ങിയത്.ആദ്യം ഒരു പലചരക്കു കടയുടെ മുന്നിലെ ഇരുമ്പു വേലിയുടെ പൂട്ട് പൊളിച്ചു.ഷട്ടര്‍ തകര്‍ക്കാന്‍ ആവുന്നത് ശ്രമിച്ചെങ്കിലും നടന്നില്ല. 10 മിനിറ്റ് പണിയെടുത്ത് പണി അവസാനിപ്പിച്ച് നിരാശനായി ഇറങ്ങി. തൊട്ടടുത്ത പാല്‍ സൊസൈറ്റിയില്‍ കയറി.കണ്ണില്‍ക്കണ്ടതെല്ലാം വാരിവലിച്ചിട്ടു.അവിടെനിന്നും കാര്യമായി ഒന്നും കിട്ടിയില്ല.
തൊട്ടടുത്ത മൂന്നു കടകളില്‍ കയറി.ഒരു ഹോട്ടലില്‍ നിന്ന് 5000രൂപയ്ക്കടുത്ത് നശ്ടമായെന്നാണ് വിവരം .ചിലയിടത്ത് നിന്ന് എടുത്ത സാധനങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടു.മറ്റൊരു വീട്ടിലും കയരാന്‍ ശ്രമം നടന്നു.ഇവിടെ നിന്നാണ് കള്ളന്‍റെ കാറിന്‍റെ ദൃശ്യങ്ങള്‍ കിട്ടിയത്.അടൂര്‍ പൊലീസ് കേസെടുത്തു