കൊലപാതകക്കേസിൽ ജാമ്യത്തിൽ ഇറങ്ങി പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ യുവാവിനെ അജ്ഞാതസംഘം വെട്ടിക്കൊന്നു. തമിഴ്നാട് സേലത്താണ് കൊലപാതകം. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
കൊലപാതകക്കേസിൽ മദൻ കുമാറിന് നിബന്ധനകളോടെ ജാമ്യം ലഭിച്ചത് അടുത്തിടെ ആണ്. സേലം ഹസ്തം പട്ടിയിലുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് ദിവസവും ഒപ്പിടണം എന്ന് കോടതി നിർദേശിച്ചു.തൂത്തുക്കുടി സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയാൽ ക്രമസമാധാന പ്രശനം ഉണ്ടാകാൻ സാദ്ധ്യത ഉള്ളതിനാലയിരുന്നു ഇത്. അതിനാൽ ഹസ്തം പട്ടിയിലുള്ള സ്റ്റേഷനിൽ രാവിലെയും വൈകീട്ടും ഒപ്പിടാൻ ആയി മദൻ എത്താറുണ്ട്. ഇന്നും
ഇതിനായി ഇവിടേക്ക് എത്തിയതായിരുന്നു മദൻ. ആഹാരം കഴിക്കാൻ പോലീസ് സ്റ്റേഷന് അടുത്തുള്ള റെസ്റ്റോറൻ്റിൽ കയറി. ഈ സമയം ഒരു സംഘം മദനെ പിന്തുടർന്ന് എത്തുകയും വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതക ശേഷം സംഘം രക്ഷപ്പെട്ടു. മുൻ വൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകം ആണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം തുടങ്ങി.