ഭര്‍ത്താവും കുട്ടിയുമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പത്തനംതിട്ട മലയാലപ്പുഴ പൊലീസ് പിടികൂടി.സോഷ്യല്‍ മീഡിയ വഴിയാണ് യുവതിയെ പരിചയപ്പെട്ടത്.നഗ്നചിത്രങ്ങള്‍ പകര്‍ത്തി  സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു

പത്തനംതിട്ട ചെങ്ങറ സ്വദേശി വിഷ്ണുശങ്കര്‍ എന്ന 32വയസുകാരനാണ് അറസ്റ്റിലായത്.കഴിഞ്ഞ ജനുവരി ഏഴ് മുതല്‍ ജൂണ്‍ വരെയാണ് പലയിടത്തു വച്ചായി കണ്ടുമുട്ടി ബലാല്‍സംഗം ചെയ്തത്.പരിചയപ്പെട്ട കാലത്ത് തന്നെ ഒരു ഫോണും പണവും കൈക്കലാക്കി.പിന്നീട് കാറില്‍ യാത്ര ചെയ്തപ്പോള്‍ ഫോട്ടോ എടുത്തു.പിന്നീട് സ്കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി കാട്ടില്‍ വച്ചും യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയും ലൈംഗികമായി ചൂഷണം ചെയ്തു.ഇതിനിടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്കും അയച്ചു.ഫോണിലുള്ള ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി.ഇത് ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയും ലൈംഗിക ചൂഷണം തുടര്‍ന്നു.പിന്നീട് പരസ്യമായി അസഭ്യം പറയുകയും ഫോട്ടോകള്‍ നാട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.കഴിഞ്ഞ ഏഴാംതീയതി രാത്രി യുവതിയുടെ വീടിന്‍റെ ജനലിന് അരികില്‍ വന്ന് കൊല്ലുമെന്നും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.ഇതോടെയാണ് മലയാലപ്പുഴ പൊലീസിനെ സമീപിച്ചതും ഹരിപ്പാട്ട് നിന്ന് പിടികൂടിയതും.

ENGLISH SUMMARY:

In Pathanamthitta's Malayalapuzha, police arrested a man accused of sexually assaulting a woman who is married and has a child. The accused befriended her through social media, later exploiting her and sharing her private images with others. Legal proceedings are underway.