യുവ ടെന്നിസ് താരം രാധിക യാദവിന്‍റെ മരണത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്. കൊലപാതകത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് രാധികയുടെ കുടുംബത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സുഹൃത്തം രംഗത്തെത്തിയിരിക്കുന്നത്. രാധികയിലെ വീട്ടിലെ അന്തരീക്ഷം, നിയന്ത്രണങ്ങള്‍ എന്നിവയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ടെന്നീസ് താരം കൂടിയായ ഹിമാൻഷിക സിംഗ് രജ്പുത് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. വൈകാരികമായ വിഡിയോയാണ് ഹിമാൻഷിക പങ്കുവച്ചിരിക്കുന്നത്. 

രാധികയുടെ അച്ഛന്‍ ദീപക് യാദവാണ് അവളുടെ ജീവിതത്തിന്‍റെ എല്ലാ വശവും നിയന്ത്രിച്ചിരുന്നതെന്ന് ഹിമാന്‍ഷിക പറയുന്നു. എന്റെ ഉറ്റ സുഹൃത്ത് രാധികയെ കൊലപ്പെടുത്തിയത് സ്വന്തം അച്ഛനാണ്. വര്‍ഷങ്ങളായി അവളുടെ ജീവിതം അദ്ദേഹം ദുരിതപൂര്‍ണമാക്കുകയായിരുന്നു. വീട്ടിലെ അന്തരീക്ഷം വളരെ കര്‍ശനമായിരുന്നെന്നും ഹിമാന്‍ഷിക പറഞ്ഞു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. വളരെ കഠിനാധ്വാനം ചെയ്താണ് അവള്‍ കരിയര്‍ കെട്ടിപ്പെടുത്തത്. സ്വന്തമായി ഒരു അക്കാദമി പോലും നിർമ്മിച്ചു. പക്ഷേ ആ സ്വാതന്ത്ര്യം അവര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഷോർട്ട്സ് ധരിച്ചതിനും ആൺകുട്ടികളോട് സംസാരിച്ചതിനും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിനും അവര്‍ എതിരായിരുന്നു. ഹിമാന്‍ഷിക വിഡിയോയില്‍ പറയുന്നു. ALSO READ: ഐഐഎം വിദ്യാര്‍ഥി ബലാല്‍സംഗം ചെയ്തെന്ന് സൈക്കോളജിസ്റ്റ്; ഇല്ലെന്ന് യുവതിയുടെ അച്ഛന്‍; വെട്ടിലായി പൊലീസ്...

2012- 2013 മുതല്‍ ഒരുമിച്ച് കളിക്കാൻ തുടങ്ങിയവരാണ് നമ്മള്‍. ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്, മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അവൾ കുടുംബത്തിന് പുറത്തുള്ള ആരോടും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. വീട്ടിലെ നിയന്ത്രണങ്ങൾ കാരണം വളരെ ഒതുങ്ങി നിൽക്കുന്നവളായിരുന്നു രാധിക. എല്ലാം അവര്‍ക്ക് വീട്ടുകാരെ വിളിച്ചറിയിക്കേണ്ടി വന്നിരുന്നു. വിഡിയോ കോളുകളിൽ പോലും, താൻ ആരോടാണ് സംസാരിക്കുന്നതെന്ന് അവള്‍ക്ക് കുടുംബത്തോട് പറയേണ്ടി വന്നു എന്ന് മാത്രമല്ല അത് തെളിയിക്കേണ്ടിയും വന്നു. അവൾക്ക് വിഡിയോകൾ എടുക്കുന്നതും ഫോട്ടോ എടുക്കുന്നതും ഇഷ്ടമായിരുന്നു. പക്ഷേ അതെല്ലാം അവള്‍ നിര്‍ത്തി. ഹിമാന്‍ഷിക പറഞ്ഞു. ALSO READ: അധ്യാപകന്‍ പീഡിപ്പിച്ചു; കോളജ് നടപടിയെടുത്തില്ല; വിദ്യാര്‍ഥിനി സ്വയം തീകൊളുത്തി ...

**EDS: SCREENGRAB** Gurugram: Deepak Yadav, 49-year old man accused in the murder of her daughter and former tennis player Radhika Yadav, being brought to a court, in Gurugram, Friday, July 11, 2025. The 25-year-old former player was allegedly shot dead by her father at the family's double-storey home in the upscale Sushant Lok area of Gurugram on Thursday. (PTI Photo) (PTI07_11_2025_000252B)

അതേസമയം, കൊലപാതകത്തിന് പിന്നിൽ ലവ് ജിഹാദ് എന്ന തരത്തിലുള്ള കിംവദന്തികളും ഹിമാന്‍ഷി തള്ളിക്കളയുന്നു. ആളുകൾ ലവ് ജിഹാദിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പക്ഷേ തെളിവെവിടെ? അവൾ അധികമാരോടും സംസാരിച്ചിരുന്നില്ല. എല്ലായിപ്പോഴും ഒറ്റയ്ക്കായിരുന്നു. വീട്ടി്‍ പോലും സ്വാതന്ത്ര്യമില്ലായിരുന്നു ഹിമാന്‍ഷി പറയുന്നു. ലവ് ജിഹാദ് എന്ന തരത്തിലുള്ളി കിംവദന്തികള്‍ പൊലീസും തള്ളിയിട്ടുണ്ട്. 

ഹരിയാനയിലെ ഗുരുഗ്രാം സെക്ടര്‍ 57ലെ സുശാന്ത് ലേക് ഫെയ്സ് ടുവിലുള്ള രാധികയുടെ വീടിന്‍റെ ഒന്നാംനിലയിലാണ് കൊലപാതകം നടന്നത്. അഞ്ചു തവണ വെടിയുതിര്‍ത്തതില്‍ നാല് വെടിയുണ്ടകൾ രാധികയുടെ ശരീരത്തില്‍ തുളച്ചുകയറി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച കുടുംബത്തിന്റെ ജന്മനാടായ വസീറാബാദിലായിരുന്നു രാധികയുടെ സംസ്കാരം. സംഭവത്തില്‍ പിതാവ് ദീപക്കിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെടുത്തിരുന്നു. പ്രതി കുറ്റം സമ്മതിച്ചുവെന്നും തന്നെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടതായും ദീപക്കിന്റെ മൂത്ത സഹോദരൻ വിജയ് യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്.

അതേസമയം രാധികയും പരിശീലകനായ അജയ് യാദവും തമ്മിലുള്ള ഒരു വാട്ട്‌സ്ആപ്പ് സംഭാഷണത്തില്‍ നിന്നും രാധിക വീടുവിട്ട് വിദേശത്തേക്ക് പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തോളെല്ലിന് പരിക്കേറ്റതിനെത്തുടർന്ന് കരിയര്‍ മാറ്റുന്നതിനും ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആകുന്നതിനെക്കുറിച്ചും രാധിക ചിന്തിച്ചിരുന്നു. ഇതിലെല്ലാം രാധികയുടെ പിതാവ് അസന്തുഷ്ടനായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

New revelations emerge in the death of young tennis star Radhika Yadav, as her close friend Himanshika Singh alleges years of extreme control, emotional abuse, and restrictions imposed by Radhika’s father. From criticism over wearing shorts to forbidding her from talking to boys, the environment in her home is now under serious scrutiny. Police deny "Love Jihad" claims, while the father is in custody and has reportedly confessed. This heart-wrenching story sheds light on the dangers of parental control taken to a toxic extreme.