എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിൻസി മുംതാസ് റിമാൻഡിൽ. പതിനാല് ദിവസത്തേക്കാണ് റിൻസിയേയും ആണസുഹൃത്ത് യാസർ അറഫത്തിനെയും തൃക്കാക്കര കോടതി റിമാൻഡ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ റിന്‍സി ക്യാമറയ്ക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു.
ആടുജീവിതം, കാട്ടാളന്‍, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങള്‍ക്കായി റിന്‍സി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉണ്ണിമുകുന്ദന്‍റെ പേഴ്സണല്‍ മാനേജര്‍ ആണ് റിന്‍സി എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഉണ്ണിമുകുന്ദന്‍ തന്നെ ഇത് നിഷേധിച്ച് രംഗത്തുവന്നിരുന്നു.
ഇരുപത് ഗ്രാമിലേറെ എംഡിഎംഎ യാണ് റിൻസി വാടകയ്ക്ക് താമസിച്ചിരുന്ന പാലച്ചുവടിലെ ഫ്ലാറ്റിൽ നിന്ന് ഡാൻസാഫ് പിടികൂടിയത്. ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപന.