ബെംഗളുരുവില്‍ ആയിരത്തിലധികം ഇടപാടുകാരെ വഞ്ചിച്ചു  മുങ്ങിയ മലയാളി ദമ്പതികളായ ചിട്ടിക്കമ്പനി  ഉടമകള്‍ രാജ്യം വിട്ടു. വ്യാഴാഴ്ച മുംൈബൈയില്‍ നിന്നും കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്കാണ്  ആലപ്പുഴ സ്വദേശി ടോമി എ. വര്‍ഗീസും ഭാര്യ സിനിയും മുങ്ങിയത്. ഇവര്‍ക്കെതിരെ ബെംഗളുരു പൊലീസിന് 430 പേര്‍ പരാതി നല്‍കി.

ഇടവക പള്ളിയുമായും മലയാളി സംഘടനകളുമായുള്ള അടുപ്പത്തിന്റെ മറവില്‍ ആയിരത്തിലധികം പേരെ പറ്റിച്ചാണു ടോമി എ. വര്‍ഗീസും ഭാര്യ സിനിയും രാജ്യം വിട്ടത്. ബെംഗളുരു രാമമൂര്‍ത്തി നഗറിലെ എ.ആന്‍ഡ് എ ചിറ്റിസില്‍ ചൊവ്വാഴ്ച വരെ ഉടമകളെത്തിയിരുന്നു. അസുഖബാധിതനായ ആഴപ്പുയിലെ അടുത്ത ബന്ധുവിനെ കാണാനെന്നു പറഞ്ഞു ബെംഗളുരുവില്‍ പോയ ഇരുവരും വ്യാഴാഴ്ച കൊച്ചിയില്‍ നിന്നും മുംബൈയിലേക്കും അവിടെ നിന്ന് നെയ്റോബിയിലേക്കും പോയെന്നാണു പൊലീസ് കണ്ടെത്തല്‍. 

പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ശനിയാഴ്ചയാണു തട്ടിപ്പു സംബന്ധിച്ച ആദ്യ പരാതി പൊലീസിനു ലഭിച്ചത്. അതേ സമയം ഇതുവരെ പരാതി നല്‍കിയവരുടെ എണ്ണം 430 കഴിഞ്ഞു. നൂറുകോടിയിലേറെ രൂപയുടെ തട്ടിപ്പാണു നടന്നതെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പണം നഷ്ടമായവരില്‍ 90–ശതമനവും മലയാളികളാണ്. കേസിന്റെ അന്വേഷണം കര്‍ണാടക ക്രൈം ബ്രാഞ്ചിനു വിട്ടേക്കും. 5 കോടിക്കു മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകേസുകള്‍ സാധാരണ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് കുറ്റന്വേഷണ വിഭാഗമാണ്.

ENGLISH SUMMARY:

Tommy A. Varghese, a native of Alappuzha, along with his wife and son, allegedly fled to Kenya after running a massive Ponzi scheme in Bengaluru’s Ramamurthy Nagar for over two decades. The family reportedly defrauded more than ₹1000 crore from over a thousand investors through their chit fund company, A&A Chits. They had built trust by consistently paying monthly interest before suddenly liquidating assets and fleeing.