കാസർകോട് വൊർക്കാടിയിൽ വീടിന് നേരെ വെടിവെപ്പ്. പുലർച്ചെ ഉറങ്ങിക്കിടന്നിരുന്ന വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബി.എം.ഹരീഷ് എന്നയാളുടെ വീടിനാണ് വെടിയേറ്റത്. പുലര്‍ച്ചെ ഉഗ്രശബ്ദം കേട്ട് ഹരീഷ് വീടിന് പുറത്തിറങ്ങുകയായിരുന്നു. തൊട്ട ഉടനെ വീടിന് സമീപത്ത് നിന്ന് രണ്ട് വാഹനങ്ങള്‍ പോകുന്നത് ശ്രദ്ധിച്ചു. ജനല്‍ ചില്ല് പൊട്ടിയതായും കണ്ടെത്തി. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസും ഫോറന്‍സിക്കും നടത്തിയ പരിശോധനയില്‍ ഇത് വെടിയുണ്ടയാണെന്ന് തെളിയുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് കേസ് റജിസ്ടര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.