വലിയ പ്രതീക്ഷകളുമായി പുതിയ വിവാഹ ജീവിതത്തിലേയ്ക്ക് കാലെടുത്ത് വച്ച ലോകേശ്വരിക്ക് വിവാഹം കഴിഞ്ഞ് നാലാം നാള് ജീവനൊടുക്കേണ്ടി വന്നു. ചെന്നൈയ്ക്കടുത്ത് പൊന്നേരി സ്വദേശിയായ ലോകേശ്വരിയാണ് വിവാഹം കഴിഞ്ഞ് നാലാം ദിവസം ആത്മഹത്യചെയ്തത്. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും ഭർത്തൃവീട്ടുകാരും പീഡിപ്പിച്ചതിനെത്തുടർന്നാണ് മകൾ ആത്മഹത്യചെയ്തതെന്ന് ലോകേശ്വരിയുടെ അച്ഛൻ ഗജേന്ദ്രൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു
ഒരു പവന് സ്വര്‍ണത്തിന്റെ പേരിലാണ് ലോകേശ്വരിയെ ഭര്‍ത്താവിന്റെ കുടുംബം പീഡിപ്പിച്ചിരുന്നതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. നാലുദിവസം മുന്‍പാണ് 27കാരിയായ ലോകേശ്വരിയും 37കാരനായ പനീറും വിവാഹതിരായത്. ഇയാള്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. സ്ത്രീധന പീഡനത്തെത്തുടർന്ന് തമിഴ്നാട്ടിൽ ഒരു യുവതികൂടി ആത്മഹത്യചെയ്തു. രണ്ടുദിവസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ഇത്.
പത്തുവന്‍ സ്വര്‍ണമാണ് പനീറിന്റെ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ 5 പവന് നല്‍കാമെന്ന് യുവതിയുടെ കുടുംബം പറഞ്ഞപ്പോള്‍ അംഗീകരിച്ചു.പക്ഷേ ലോകേശ്വരിയുടെ കുടംബത്തിന് 4 പവന് സ്വര്‍ണമാണ് നല്കാന് കഴിഞ്ഞത്. ഒരു ബൈക്കും ഇവര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ ഒരു പവന് സ്വര്‍ണവും എസിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ കുടുംബം യുവതിയെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. ഭര്‍ത്താവിന്റെ അമ്മയും സഹോദരന്റെ ഭാര്യയും ചേര്‍ന്ന് വീട്ടുജോലികള്‍ മുഴുവനും യുവതിയെ കൊണ്ട് ചെയ്യിപ്പിച്ചുവെന്നും സോഫയില്‍ ഇരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ആരോപിക്കുന്നു.
മൂത്തമരുമകള്‍ക്ക് 12 പവന് സ്വര്‍ണം ലഭിച്ചിരുന്നുവെന്ന് പറഞ്ഞും ലോകേശ്വരിയെ സമ്മര്‍ദത്തിലാക്കി. കഴിഞ്ഞ ദിവസം യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അവിടെ ശുചിമുറിയില്‍ വച്ച് തൂങ്ങിമരിക്കുകയായിരുന്നു. ജൂൺ 27-നാണ് ലോകേശ്വരി വിവാഹിതയായത്. ജൂൺ 30-ന് സ്വന്തം വീട്ടിലേക്ക് പോന്നതിന് പിന്നാലെയായിരുന്നു ആത്മഹത്യ. ഗജേന്ദ്രന്റെ പരാതിയിൽ അന്വേഷണം തുടങ്ങിയതായി ആവഡി തിരുപ്പൂരിൽ കാറിനുള്ളിൽ യുവതി ആത്മഹത്യചെയ്ത സംഭവത്തിന് പിന്നിൽ സ്ത്രീധനപീഡനമാണെന്ന് വ്യക്തമായതിനെത്തുടർന്ന് ഭർത്താവിനെയും ഭർത്താവിന്റെ മാതാപിതാക്കളെയും അറസ്റ്റുചെയ്തിരുന്നു.