കൊച്ചിയിൽ വെടിയും പുകയുമായി പറന്ന കാറിനായി അന്വേഷണം. ഭീതിപ്പെടുത്തുന്ന ശബ്ദത്തിലാണ് ഇന്നലെ കൊച്ചി നഗരത്തിലൂടെ കാർ ചീറിപാഞ്ഞത്. ദുബായ് റജിസ്ട്രേഷൻ നമ്പറുള്ള കാറിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സൈലൻസറിലൂടെ തീയും പുകയും ശബ്ദവും പുറത്തേക്ക് തള്ളിയാണ് കാർ പാഞ്ഞത്. വിദേശത്തുനിന്നും ഹ്രസ്വകാലത്തേക്ക് കാറുകൾ കൊണ്ടുവരാൻ അനുവദിക്കാറുണ്ടെങ്കിലും, രാജ്യത്തെ നിയമം ഇത്തരം കാറുകൾ അനുസരിക്കേണ്ടതാണ്. എന്നാൽ നിയമം ലംഘിച്ചാണ് കാറിന്റെ യാത്രയെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി