കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ പശു കടത്ത് ആരോപിച്ച് വാഹനം തടഞ്ഞ ശ്രീരമാ സേനക്കാരെ കെട്ടിയിട്ട് തല്ലി നാട്ടുകാര്‍. പ്രവര്‍ത്തകരെ മരത്തിന് കെട്ടിയിട്ട് തല്ലുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്.
ബെലഗാവിയിലെ ഹുക്കേരി താലൂക്കിൽ കശാപ്പിനായി കടത്തിയെന്നാരോപിച്ച് ശ്രീരാമ സേനക്കാര്‍ വെള്ളിയാഴ്ച പശുവിനെ കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് ഡ്രൈവറെ പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ആരോപണം നിക്ഷേധിച്ച ഡ്രൈവര്‍ പശുക്കളെ കറവയ്ക്ക് ഉപയോഗിക്കുന്നതാണെന്നും ശ്രീരാമസേന പ്രവർത്തകർ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പണം തട്ടാൻ ശ്രമിച്ചതായും പരാതിപ്പെട്ടു. തുടര്‍ന്ന് പശുക്കളെ ഇംഗാലി ഗ്രാമത്തിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ശനിയാഴ്ച വൈകിട്ടോടെ ബാപ്പുസ മുൽത്താനി എന്നയാള്‍ അഭയകേന്ദ്രത്തില്‍ നിന്നും പശുക്കളെ മോചിപ്പിച്ചു. ഇതോടെ ശ്രീരാമസേനക്കാര്‍ ഇയാളെ തിരിഞ്ഞ് വീട്ടിലെത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതോടെ പ്രകോപിതരായ നാട്ടുകാര്‍ പ്രവർത്തകരെ പിടികൂടി മരത്തില്‍ കെട്ടിയിട്ട് തല്ലുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയ്യാറായില്ല. വിഡിയോ പ്രചരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയ കേസെടുത്തിട്ടുണ്ട്.