ഇൻഫോപാർക്കിൽ ജീവനക്കാരായ യുവതികൾക്കടക്കം ലഹരിമരുന്ന് വിതരണം ചെയ്ത ചുമട്ടുതൊഴിലാളിയും സുഹൃത്തും അറസ്റ്റിൽ. വാഴക്കാല സ്വദേശികളായ അബ്ദുൽ റാസിഖ്, അരുൺ ദിനേശൻ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. എറണാകുളം മാർക്കറ്റിൽ ഐഎൻടിയുസി യൂണിയനിൽപ്പെട്ട ചുമട്ടുതൊഴിലാളിയാണ് അബ്ദുൽ റാസിഖ്.
ലഹരി വിരുദ്ധ ദിനത്തിൽ എക്സൈസ് എറണാകുളം റേഞ്ച് ഇൻസ്പെക്ടർ അഭിരാജിന്റെ നേതൃത്വത്തിൽ നടത്തിയ്ക് പ്ക്രിശോധനയിലാണ് വാഴക്കാല സ്വദേശികൾ പിടിയിലായത്. നഗരത്തിലെ ലഹരി മാഫിയ സംഘത്തിലെ മുഖ്യകണികളാണ് പിടിയിലായ അബ്ദുൽ രസിക്കും അരുണും. ഇവരുടെ വീട്ടിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ച പതിനൊന്ന് ഗ്രാം എംഡിഎംഎ 14 ഗ്രാം കഞ്ചാവും കണ്ടെത്തി. സ്ത്രീകളടക്കം ഇൻഫോപാർക്കിലെ ജീവനക്കാരും സമീപപ്രദേശങ്ങളിലെ കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് ഇവരിൽ നിന്ന് ലഹരിവാങ്ങിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പിടിയിലായവരുടെ ഫോണിൽ നിന്ന് ലഭിച്ചു.
പതിവായി ലഹരി ഉപയോഗിക്കുന്നയാളാണ് പിടിയിലായ അബ്ദുൽ രാസിഖ്. ഒരു വർഷം മുൻപാണ് അബ്ദുൽ രാസിഖ് ഐഎൻടിയുസിയിൽ ചേർന്ന് ചുമട്ടുതൊഴിലാളിയായത്. പകൽ സമയം ചുമട്ടുതൊഴിലാളിയായും ജോലിക്ക് ശേഷം ലഹരിവിൽപനയുമാണ് അബ്ദുൽ രാസിഖിന്റെ രീതി. എംഡിഎംഎ വിൽപന ഒരു ഗ്രാമിന് മുകളിൽ മാത്രം. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനാണ് പിടിയിലായ അരുൺ. ലഹരിയിടപാടുകളിൽ ഇൻഫോപാർക്കിലെ ജീവനക്കാരടക്കം കൂടുതൽ പേരുടെ പങ്ക് സംബന്ധിച്ച നിർണായക വിവരങ്ങൾ എക്സൈസ് ശേഖരിച്ചിട്ടുണ്ട്.