യുവതിയെ മറവുചെയ്തിരുന്ന കുഴി പൊലീസ് തുറന്നുപരിശോധിച്ചതിനു ശേഷം.
ഫരീദാബാദിലെ നവീന്‍ നഗറില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍തൃമാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍. യുവതിയെ അമ്മായിയച്ഛന്‍ ബലാത്സംഗം ചെയ്തതിനു ശേഷമാണ് കൊന്നതെന്നും കൊലയ്ക്ക് മകനും ഭാര്യയും ഇയാളെ സഹായിച്ചതായും പൊലീസ് കണ്ടെത്തി. ഇതിനുള്ള തെളിവുകളും ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ഒളിവിലുള്ള യുവതിയുടെ ഭര്‍ത്താവിനായി വ്യാപക തിരച്ചില്‍ നടക്കുകയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. ALSO READ; കൊടുക്കാനുള്ളത് അന്‍പതിനായിരം രൂപ; ഭാര്യയെ കൂട്ടുകാരന് വിറ്റ് ഭര്‍ത്താവ്; ക്രൂരബലാത്സംഗം
ജൂണ്‍ 20നാണ് നാടിനെ നടുക്കിയ കൊലപാതകം പുറംലോകമറിഞ്ഞത്. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ഭര്‍തൃവീടിനു സമീപത്തുനിന്ന് കണ്ടെടുത്തതോടെയായിരുന്നു ഇത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഏപ്രില്‍ 21ന് രാത്രി യുവതിയുടെ മൃതദേഹം ഇവിടെ കുഴിച്ചിടുകയായിരുന്നുവെന്ന് ബോധ്യമായി. പിന്നാലെ ഭര്‍തൃപിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീടിനു മുന്നില്‍ വലിയ കുഴിയെടുക്കുന്നത് കണ്ട അയല്‍ക്കാര്‍ ഇതെന്തിനാണെന്ന് വീട്ടുകാരോട് ചോദിച്ചു. വെള്ളം ഒഴുക്കിക്കളയാനാണെന്നായിരുന്നു മറുപടി. പക്ഷേ ഏപ്രില്‍ 20ന് എടുത്ത കുഴി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മൂടിയ നിലയിലായിരുന്നുവെന്ന് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു. ഇതോടെയാണ് സംശയം തോന്നി പൊലീസ് കുഴി പരിശോധിച്ചത്. ഏപ്രില്‍ 24ന് മരുമകളെ കാണാനില്ലെന്ന് അമ്മായിയച്ഛന്‍ അയല്‍ക്കാരോട് പറഞ്ഞു. യുവതിയുടെ മാതാപിതാക്കളെയും വിവരം അറിയിച്ചു. ശേഷം ഇയാള്‍ തന്നെയാണ് പൊലീസില്‍ പരാതിയുമായി എത്തിയതും. ALSO READ; കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ ഭര്‍ത്താവിനയച്ച് ഭാര്യ; വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി
യുവതിയുടെ മാതാപിതാക്കള്‍ക്ക് തുടക്കം മുതലേ ഭര്‍തൃവീട്ടുകാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. എന്തൊക്കെയോ നാടകങ്ങള്‍ ഇടയില്‍ നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ മറ്റൊരു പരാതി പൊലീസില്‍ നല്‍കി. പക്ഷേ രണ്ടുമാസത്തോളം പൊലീസ് അനങ്ങിയില്ല. ഡിസിപിക്ക് നേരിട്ട് പരാതി നല്‍കിയതോടെയാണ് കേസ് മുന്നോട്ടുനീങ്ങിയത്. ക്രൈംബ്രാഞ്ച് അടക്കം ഇടപെട്ടതോടെ പ്രതികള്‍ക്ക് കുരുക്ക് മുറുകി.
മൃതദേഹം കണ്ടെത്തിയതിനു ശേഷം യുവതിയുടെ ഭര്‍തൃപിതാവാണ് ആദ്യം പൊലീസ് പിടിയിലായത്. കൊലക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഒറ്റയ്ക്ക് കൃത്യം നടപ്പാക്കാന്‍ ഇയാള്‍ക്കാവില്ലെന്ന് പൊലീസിന് ബോധ്യമുണ്ടായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഭാര്യയുടെയും മകന്‍റെയും പങ്ക് വ്യക്തമായി. മുന്‍കൂട്ടി കരുതി ചെയ്തതായിരുന്നു കൊലപാതകം. കേസില്‍ യുവതിയുടെ ഭര്‍ത്താവാണ് രണ്ടാംപ്രതി. ALSO READ; മഴയിലും മായാത്ത തെളിവുകള്‍; അപകടം എന്ന നാടകം, ചുരുളഴിച്ച പോലീസ് ബുദ്ധി
കൊല നടന്ന ഏപ്രില്‍ 21ന് യുവതിയുടെ അമ്മായിയമ്മ അവരുടെ അമ്മവീട്ടിലായിരുന്നു. ഭര്‍ത്താവും ഭര്‍തൃപിതാവും ഇവരെ വീട്ടില്‍ നിന്ന് പറഞ്ഞയച്ചതായിരുന്നു. ഈ തക്കത്തിന് മകനും അച്ഛനും ചേര്‍ന്ന് കൊല നടപ്പാക്കാനായിരുന്നു പദ്ധതി. അതിനായി യുവതിയുടെ ഭര്‍ത്താവ് തന്‍റെ ഭാര്യയ്ക്കും സഹോദരിക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി. ഉറങ്ങിക്കിടക്കുമ്പോള്‍ യുവതിയെ ശ്വാസംമുട്ടിച്ച് കൊല്ലാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ മരുമകള്‍ കിടന്ന മുറിയിലേക്കെത്തിയ അമ്മായിയച്ഛന്‍ ലൈംഗിക പീഡനത്തിനുകൂടി യുവതിയെ ഇരയാക്കിയ ശേഷമാണ് കൊന്നത്. ഷാളുപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലചെയ്തത്. ലൈംഗികമായി മരുമകളെ പീഡിപ്പിച്ച വിവരം ഇയാള്‍ കുടുംബത്തിലെ ആരോടും പറഞ്ഞില്ല. കൊലയ്ക്ക് ശേഷം ഇയാളുടെ മകനാണ് മൃതദേഹം മറവുചെയ്തത്.