ബോളിവുഡ് താരദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. ഇരുപത്തിയഞ്ചു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിലെ രസകരമായ ഓർമ പങ്കുവച്ച് അക്ഷയ് കുമാറിന്റെ പ്രതികരണമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. വിൽ ഓഫ് ഫോർച്ച്യൂണ്‍ എന്ന പരിപാടിയിൽ നടി ജനിലിയ ഡിസൂസയും ജീവിത പങ്കാളി റിതീഷ് ദേശ്മുഖും അതിഥികളായെത്തിയപ്പോഴായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം.
‘എന്റെ ഭാര്യയ്ക്കു ദേഷ്യം വന്നാൽ അന്ന് രാത്രി ഉറങ്ങാനെത്തുമ്പോൾ മനസ്സിലാകും. ഞാൻ കിടക്കുന്ന ഭാഗം മുഴുവൻ നനഞ്ഞിരിക്കും. കാരണം അവൾ കിടക്കയിൽ വെള്ളമൊഴിച്ചു വയ്ക്കും.’ അക്ഷയ് കുമാർ പറഞ്ഞു.
ഇത് കേട്ട് റിതീഷും ജനീലിയയും പൊട്ടിച്ചിരിക്കുന്നതും വിഡിയോയിലുണ്ട്. ജനുവരി 27 മുതലാണ് അക്ഷയ് കുമാർ അവതാരകനായി എത്തുന്ന വീൽ ഓഫ് ഫോർച്യൂണ്‍ എന്ന പരിപാടി പ്രേക്ഷപണം ചെയ്യുന്നത്. വീല്‍ ഓഫ് ഫോർച്യൂൺ എന്ന പേരിലുള്ള അമേരിക്കൻ ഷോയുടെ ഇന്ത്യൻ പതിപ്പാണിത്.